കോഴിക്കോട്: 'സൈലം' ലേണിങ് 'മാധ്യമം' ദിനപത്രത്തിന്റെ സഹകരണത്തോടെ എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നു. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകളിലെ മിടുക്കന്മാർക്കും മിടുക്കികൾക്കുമായി വിപുലമായ അവാർഡ് ദാന ചടങ്ങാണ് നടക്കുക.
കോഴിക്കോട്ടും മലപ്പുറത്തും ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകൾക്കായി ടോപ്പേഴ്സ് ഹോണറിങ് ഫങ്ഷൻ സംഘടിപ്പിക്കും. കോഴിക്കോട് ജൂലൈ 19ന് ചൊവ്വാഴ്ച അവാർഡ് വിതരണ ചടങ്ങ് നടക്കും. ടാഗോർ സെന്റിനറി ഹാളിൽ രാവിലെ 9.30 മുതലാണ് ടോപ്പേഴ്സ് ഹോണറിങ് ഫങ്ഷൻ.
ചടങ്ങിൽ 'സൈലം ലേണിങ്' നീറ്റ് കോച്ചിങ് വിദഗ്ധനും കരിയർ സ്‍പെഷലിസ്റ്റുമായ ഡോ. അനന്തു എസ് ക്ലാസ് നയിക്കും. പ്രഫഷൻകൊണ്ട് ഡോക്ടറും പാഷൻ കൊണ്ട് ടീച്ചറുമായ പ്രതിഭയാണ് അനന്തു. ഉയർന്ന റാങ്കോടെ മെഡിക്കൽ രംഗത്തേക്ക് കടന്നുവന്ന ഡോ. അനന്തു എസ് സൈലം ലേണിങ്ങിലൂടെ അധ്യാപനരംഗത്തെ പുത്തൻ സാങ്കേതികവിദ്യയുമായി കോർത്തിണക്കി പുതിയ കാലത്തോടൊപ്പം സഞ്ചരിക്കുന്ന പ്രതിഭകൂടിയാണ്. സ്വന്തം ജീവിതംതന്നെ അനുഭവപാഠമാക്കി മുന്നേറുന്ന ഡോ. അനന്തു വിദ്യാർഥികൾക്ക് ഒരു പ്രചോദനം തന്നെയാകും.
നിരവധി പ്രമുഖർ ടോപ്പേഴ്സ് ഹോണറിങ് പരിപാടിയിൽ സംബന്ധിക്കും. വിദ്യാർഥികൾക്ക് നൽകിയിരിക്കുന്ന ലിങ്കിലൂടെ ടോപ്പേഴ്സ് ഹോണറിങ് ഫങ്ഷനിൽ രജിസ്റ്റർ ചെയ്യാം. കൂടാതെ നൽകിയിരിക്കുന്ന ഫോൺനമ്പറിൽ വിളിച്ചും രജിസ്റ്റർ ചെയ്യാവുന്നതാണ്.
രജിസ്ട്രേഷൻ ലിങ്ക്: www.madhyamam.com/topershonoring ഫോൺ നമ്പർ: 9645005115
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.