സ്വർണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത്​ സ്വർണവില വീണ്ടും ഇടിഞ്ഞു. വ്യാഴാഴ്ച പവന്‍റെ വില 280 രൂപയാണ്​ കുറഞ്ഞത്​. ഇതോടെ പവന്‍റെ വില 35,640 രൂപയായി 4455 രൂപയാണ്​ ഒരു ഗ്രാം സ്വർണത്തിന്‍റെ വില. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വർണവിലയിൽ ഇടിവാണ്​ രേഖപ്പെടുത്തുന്നത്​. രണ്ട്​ ദിവസത്തിനുള്ളിൽ സ്വർണവിലയിൽ 580 രൂപയുടെ കുറവാണ്​ ഉണ്ടായത്​.

ആഗോളവിപണിയിലും സ്വർണവില ഇടിഞ്ഞു. സ്​പോട്ട്​ ഗോൾഡ്​ വിലയിൽ 0.3 ശതമാനത്തിന്‍റെ കുറവാണ്​ ഉണ്ടായത്​. 1,798.27 ഡോളറാണ്​ ഒരു ഔൺസ്​ സ്വർണത്തിന്‍റെ വില. മൾട്ടി കമ്മോഡിറ്റി എക്​സ്​ചേഞ്ചിലും സ്വർണവില കുറഞ്ഞു.

എം.സി.എക്​സിൽ 10 ഗ്രാം സ്വർണത്തിന്‍റെ വില 47,450 രൂപയായാണ്​ ഇടിഞ്ഞത്​. ആഗോളവിപണിയിലെ വിലയിടിവ്​ തന്നെയാണ്​ ഇന്ത്യൻ വിപണിയേയും സ്വാധീനിക്കുന്നത്​. ഇതുമൂലം മൂന്ന്​ ദിവസത്തിനിടെ രണ്ട്​ തവണ സ്വർണവില കുറഞ്ഞു.

Tags:    
News Summary - Yellow Metal Continues To Slide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT