കോട്ടയം: ഫെഡറൽ ബാങ്ക് കോട്ടയം സോണിന്റെ പുതിയ മേധാവിയായി നിഷ കെ. ദാസ് ചുമതലയേറ്റു. മുപ്പതിലധികം വർഷത്തെ അനുഭവസമ്പത്തുള്ള നിഷ കെ. ദാസ് ബ്രാഞ്ച് ബാങ്കിംഗ്, ക്രെഡിറ്റ്, ഫോറെക്സ് തുടങ്ങിയ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ്. ബാങ്കിന്റെ ഇരിഞ്ഞാലക്കുട, തിരുവനന്തപുരം റീജിയനുകളുടെ മേധാവിയായിരുന്നു. കോട്ടയം, പത്തനംതിട്ട, ഇടുക്കി എന്നീ മൂന്നു ജില്ലകളിലെ 132 ശാഖകൾ ഉൾപ്പെടുന്ന അഞ്ചു റീജിയനുകളാണ് കോട്ടയം സോണിന്റെ പരിധിയിൽ വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.