ന്യൂഡൽഹി: നിരവധി മാറ്റങ്ങളാണ് പുതിയ സാമ്പത്തിക വർഷത്തിൽ രാജ്യത്ത് നടപ്പിലാകാൻ പോവുന്നത്. ബാങ്കിങ്ങ്, ഇൻഷൂറൻസ്, ആദായ നികുതി എന്നീ മേഖലകളിലെല്ലാം മാറ്റങ്ങൾ വരും. പലതും സാധാരണക്കാരന് തിരിച്ചടിയാവുന്ന മാറ്റങ്ങളാണ്. ഇൗ സാമ്പത്തിക വർഷത്തിെെൻറ മൂന്നാം പാദത്തിലായിരുന്നു കേന്ദ്രസർക്കാർ നോട്ട് പിൻവലിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. ഇൗ തീരുമാനത്തിന് ശേഷം സാമ്പത്തിക മേഖലയിലെ പരിഷ്കരണങ്ങളുമായി സർക്കാർ മുന്നോട്ട് പോവുകയാണ്.
അടുത്ത സാമ്പത്തിക വർഷം മുതൽ കൂടുതൽ തുക ഇൻഷൂറൻസ് പ്രീമിയത്തിനായി നൽകേണ്ടി വരും. ഇൻഷൂറൻസ് മേഖലയിലെ റെഗുലേറ്ററി എജൻസിയായ െഎ.ആർ.ഡി.എ.െഎ ജനറൽ ഇൻഷൂറൻസ് കമ്പനികൾക്ക് എജൻറുമാരുടെ കമീഷൻ കൂട്ടി നൽകാൻ അനുവദിക്കുകയായിരുന്നു. ഇതോടെയാണ് ഇൻഷൂറൻസ് പ്രീമിയം തുകയിൽ വർധനയുണ്ടാവുക. വാഹനങ്ങളുടെ തേർഡ് പാർട്ടി ഇൻഷൂറൻസ് പ്രീമിയം തുകയും വർധിക്കും. 40 മുതൽ 50 ശതമാനം വരെ വർധനയാണ് വാഹന ഇൻഷൂറൻസ് മേഖലയിലുണ്ടാവുക. 1000 സി.സിയിൽ താഴെയുള്ള പ്രൈവറ്റ് കാറുകൾക്കും 75 സി.സിയിൽ താഴെയുള്ള ഇരുചക്രവാഹനങ്ങൾക്കും ഇതിൽ ഇളവുണ്ടാകും.
സ്വകാര്യ ബാങ്കുകളായ െഎ.സി.െഎ.സി.െഎ, എച്ച്.ഡി.എഫ്.സി തുടങ്ങിയ സ്വകാര്യ ബാങ്കുകളെല്ലാം ഇടപാടുകൾക്ക് ചാർജ് ചുമത്തും. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.െഎയിൽ വൻ മാറ്റങ്ങൾക്കാണ് തുടക്കമാവുന്നത്. മൂന്ന് തവണയിൽ കൂടുതൽ എസ്.ബി.െഎയിൽ പണം നിക്ഷേപിച്ചാൽ കൂടുതലായി ഒാരോ തവണ നിക്ഷേപിക്കുേമ്പാഴും 50 രൂപയും സേവന നികുതിയും അധികമായി നൽകേണ്ടി വരും. മറ്റ് ബാങ്കുകളിലേക്ക് പണം ട്രാൻസഫർ ചെയ്യുേമ്പാഴുള്ള നിരക്കിലും ബാങ്ക് വർധന വരുത്തിയിട്ടുണ്ട്.
സ്വകാര്യ ബാങ്കുകൾക്ക് സമാനമായി എസ്.ബി.െഎയിലും ഇനിമുതൽ മിനിമം ബാലൻസ് പരിധിയുണ്ട്. 1000 രൂപ മുതൽ 5000 രൂപ വരെയാണ് ഇത്തരത്തിൽ മിനിമം ബാലൻസായി നില നിർത്തേണ്ടത്. ഗ്രാമ-നഗരങ്ങൾക്കനുസരിച്ച് ഇൗ നിരക്കിൽ വ്യത്യാസം വരും. മെട്രോകളിലാണ് 5000 രൂപ മിനിമം ബാലൻസ് നില നിർത്തേണ്ടത്. മിനിമം ബാലൻസ് നില നിർത്തിയില്ലെങ്കിൽ കാലവധിക്കനുസരിച്ച് 100 രൂപ മുതൽ പിഴ നൽകേണ്ടി വരും. ഇതിനൊടപ്പം മാസത്തിൽ പരിധിയിൽ കൂടുതൽ തവണ എ.ടി.എമ്മിൽ നിന്ന് പണം പിൻവലിച്ചാൽ അതിനും പിഴ നൽകേണ്ടി വരും. സ്വന്തം ബാങ്കിൽ നിന്നാെണങ്കിൽ 10 രൂപയും മറ്റ് ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുേമ്പാൾ 20 രൂപയുമാണ് പിഴയായി ഇടാക്കുക.
2 ലക്ഷത്തിൽ കൂടുതൽ പണമായി നൽകുന്നതിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഇനി 2 ലക്ഷത്തിൽ കൂടുതൽ പണമായി നൽകാൻ സാധിക്കില്ല. ആദായ നികുതി റിേട്ടൺ സമർപ്പിക്കാൻ വൈകിയാലും ഇനി പിഴയിടാക്കും. ജൂലൈ 31കം ആദായ നികുതി റിേട്ടൺ സമർപ്പിച്ചില്ലെങ്കിലാണ് പിഴ നൽകേണ്ടി വരിക. 2018 ഡിസംബർ 31നകം ആദായ നികുതി റിേട്ടൺ സമർപ്പിച്ചില്ലെങ്കിൽ 5,000 രൂപ പിഴയും റിേട്ടൺ സമർപ്പിക്കുന്നത് അതിലും വൈകിയാൽ 10,000 രൂപയും പിഴയായി നൽകേണ്ടി വരും. അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ഇതിൽ ഇളവുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.