2020 നവംബർ 26ന് രാജ്യതലസ്ഥാനത്ത് പെട്രോൾ ലിറ്ററിന് 81.23 രൂപയായിരുന്നു വില. ഡീസലിന് 70.68. ഒരു വർഷത്തിനിപ്പുറം 2021 നവംബർ 10ന് പെട്രോൾ വില ലിറ്ററിന് 103.97 രൂപയാണ്. ഡീസലിന് 86.67ഉം. ഒരു വർഷത്തെ ഇടവേളയിൽ ലിറ്റർ പെട്രോളിന് 100 രൂപയിലധികം നൽകേണ്ടി വരുേമ്പാൾ ഒടിയുന്നതാകട്ടെ ജനങ്ങളുടെ നടുവും.
ആഗോള ക്രൂഡ് ഓയിൽ വിലയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതാണ് പെട്രോൾ വില. അന്താരാഷ്ട്ര വിപണിയിൽ വില ഉയരുന്ന സമയത്ത് ഉയരുകയും കുറയുന്ന സമയത്ത് കുറയുകയും വേണം. എന്നാൽ, ഇന്ത്യയിലെ കാര്യം നേരെ തിരിച്ചാണ്. പൊതുമേഖല, സ്വകാര്യ കമ്പനികൾ നിർണയിക്കുന്ന വിലയോടൊപ്പം കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ചുമത്തുന്ന നികുതിയും ചേർത്താണ് വിലനിർണയം. അതിനാൽ, ആഗോള തലത്തിൽ ക്രൂഡ് ഓയിൽ വില ഉയരുേമ്പാൾ ഇന്ധനവില ഇവിടെയും ഉയരും. എന്നാൽ, വില ഇടിഞ്ഞിരിക്കുന്ന സമയത്ത് അത് റീട്ടെയിൽ വിലയിൽ പ്രതിഫലിക്കില്ല. കേന്ദ്രവും സംസ്ഥാനവും ചുമത്തുന്ന എക്സൈസ് തീരുവ അടക്കമുള്ളവ വർധിപ്പിക്കുന്നതാണ് കാരണം. ഇന്ന് നമ്മൾ വാങ്ങുന്ന പെട്രോളിലും ഡീസലിലും 60 ശതമാനത്തിലേറെ നികുതിയാണ് താനും.
കേരളത്തിൽ ബൈക്കോ സ്കൂട്ടറോ പോലുമില്ലാത്ത വീട് അപൂർവമായി മാറിക്കഴിഞ്ഞു. കഴിഞ്ഞവർഷം ബജറ്റിൽ ലിറ്റർ പെട്രോളിന് 80 രൂപ നീക്കിവെച്ചിരുന്നെങ്കിൽ ഈ വർഷം നൂറുരൂപ വേണം. ലിറ്റർ പെട്രോളിൽ എത്ര ദൂരം സഞ്ചരിക്കാനാകുമെന്നും ചിന്തിേക്കണ്ട കാര്യമാണ്. മാസ ബജറ്റിൽ വരുമാനത്തിെൻറ വലിയൊരു ഭാഗം വാഹനങ്ങളിൽ ഇന്ധനം നിറക്കാനായി മാറ്റിവെക്കേണ്ടിവരുന്നത് അവശ്യ സാധന വില വർധനക്കൊപ്പം തന്നെ കുടുംബബജറ്റിനെ താളം തെറ്റിക്കുന്നുണ്ട്.
ഇന്ധനവില വർധനവ് നേരിട്ട് ബാധിക്കുക അവശ്യവസ്തുക്കളെയാണ്. പ്രേത്യകിച്ച് പഴം, പച്ചക്കറി തുടങ്ങിയവ. കേരളത്തിൽ ലഭ്യമാകുന്ന മിക്ക പഴങ്ങളും പച്ചക്കറികളും ഇവിടെ ഉൽപാദിപ്പിക്കുന്നതല്ല. തമിഴ്നാട്, കർണാടക, ആന്ധ്ര, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽനിന്നെല്ലാം എത്തുന്നവയാണ്. ഇന്ധന വില വർധനക്കനുസരിച്ച് കടത്തു കൂലി വർധിക്കുന്നത് വില വർധനക്ക ്കാരണമാകുന്നു. പഴം, പച്ചക്കറി എന്നിവയെല്ലാം വൻതോതിൽ ശേഖരിച്ച് വെക്കാൻ കഴിയില്ലെന്നതിനാൽ ദിവസേന ടൺ കണക്കിന് അവശ്യവസ്തുക്കൾ വിവിധ ഇടങ്ങളിലേക്ക് എത്തിക്കേണ്ടിവരും. ഇവക്ക് വരുന്നതാകട്ടെ വൻ ഇന്ധനച്ചെലവും. അതുകൊണ്ടുതന്നെ ഇന്ധനവില വർധന ആദ്യം ബാധിക്കുക ഭക്ഷ്യവസ്തുക്കളെയാണ്.
വിലക്കയറ്റം
ഉപ്പുമുതൽ കർപ്പൂരം വരെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് ചരക്കുവാഹനങ്ങളിലൂടെയാണ് എത്തിക്കുക. ചരക്ക് ഗതാഗതത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനികളും സേവന നിരക്ക് വർധിപ്പിക്കാൻ നിർബന്ധിതരാണ്. ഉപഭോക്താക്കൾക്ക് നേരിട്ട് ഉൽപന്നങ്ങൾ ലഭ്യമാക്കുന്ന ഓൺലൈൻ-ഓഫ്ലൈൻ സംവിധാനങ്ങളുടെയും സേവനങ്ങളുടെയും നിരക്കും കുത്തനെ ഉയരും. നിലവിലെ പെട്രോൾ വില അനുസരിച്ച് 10 മുതൽ 15 ശതമാനം വരെ വർധനയാണ് ചരക്ക് വാഹനങ്ങളും അവരുടെ കമ്പനികളും നേരിടുന്നത്.
ഒരു സ്ഥാപനം അടച്ചുപൂട്ടുകയോ നഷ്ടത്തിലാകുകയോ ചെയ്താൽ ഏറ്റവുമധികം പ്രതിസന്ധിയിലാകുക തൊഴിലാളികളായിരിക്കും. ഇന്ധനവില വർധനയോടെ വാഹനങ്ങളുടെ റീട്ടെയിൽ ഷോപ്പുകളിൽ തിരക്ക് ഒഴിഞ്ഞു. പുതിയ വാഹനങ്ങൾക്ക് ഇത് ബാധകമല്ലെങ്കിലും വാഹനങ്ങൾ രണ്ടാമതും മൂന്നാമതും മറിച്ചുവിൽക്കുന്ന ചെറുകിട കച്ചവടക്കാരെ ഇത് കഷ്ടത്തിലാക്കും. ഒപ്പം തൊഴിലാളികൾക്ക് തൊഴിൽ- വരുമാന നഷ്ടവും. 2021 ജനുവരി ഒന്നുമുതൽ ഇരുചക്ര വാഹനങ്ങളുടെ വിൽപനയിൽ വൻ ഇടിവുണ്ടായതായാണ് കണക്കുകൾ.
ഇന്ധനവില വർധനവിനെ തുടർന്ന് സ്വന്തം വാഹനം ഉേപക്ഷിച്ച് പൊതു ഗതാഗതത്തെ ആശ്രയിക്കാൻ തീരുമാനിക്കുന്നവരാണ് കൂടുതൽ. എന്നാൽ, ഇന്ധനവില വർധനവിനെ തുടർന്ന് ബസ് -ഓേട്ടാ -ടാക്സി നിരക്കുകളും കുത്തനെ ഉയരും. സംസ്ഥാനത്ത് നിരക്ക് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കിന് ആഹ്വാനം ചെയ്തതും ബസ് കൂലി വർധിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.