മലപ്പുറം: ജെം ആൻഡ് ജ്വല്ലറി മേഖലയിൽ 34 വർഷത്തെ അഭിമാനചരിത്രവുമായി മുന്നേറുന്ന സഫാ ഗ്രൂപ്പിന്റെ ആഗോള വിപുലീകരണത്തിന്റെ ഭാഗമായി ക്ലാരസ് ഡിസൈനർ ജ്വല്ലറിയുടെ ഹോൾസെയിൽ ഡിവിഷൻ ആഗസ്റ്റ് 22ന് ദുബൈ ദേര ഗോൾഡ് സൂക്കിൽ ആരംഭിച്ചു. സൗദി പ്രഷ്യസ് മെറ്റൽ നാഷനൽ കമ്മിറ്റി ചെയർമാൻ ഡോ. അബ്ദുൽ ഗനി ബക്കൂർ അൽ സായെഖ്, വൈസ് ചെയർമാൻ ശൈഖ് അലി സലേഹ് ബാതെർഫി അൽ കിന്ധി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. അറബ് ലോകത്തെ ജ്വല്ലറികൾക്കും ആഭരണങ്ങൾ ഹോൾസെയിലായി ലഭ്യമാക്കാൻ ഇതുവഴി സാധ്യമാവും. ഇതോടെ സഫാ ഗ്രൂപ്പിന് കീഴിൽ ഇന്ത്യയിലും വിദേശത്തുമായി ജെം ആൻഡ് ജ്വല്ലറി മേഖലയിൽ റീട്ടെയിൽ, ഹോൾസെയിൽ, മാനുഫാക്ച്ചറിങ്, എജുക്കേഷൻ വിഭാഗങ്ങളിലായി 26 സംരംഭങ്ങൾ നിലവിൽ വന്നു. ലോറോൾ എന്ന ബ്രാൻഡിൽ സഫാ ഗ്രൂപ്പിന്റെ ഹോൾസെയിൽ ഡിവിഷൻ തൃശൂരിൽ 2018 മുതൽ പ്രവർത്തിച്ചുവരുന്നുണ്ട്.
ശൈഖ് അബ്ദുൽ അസീസ് മുബാറക് ബാ ഗാത്യൻ, അമ്മാരി ഗ്രൂപ് ചെയർമാൻ ശൈഖ് അബ്ദുല്ല സലീം അൽ അമ്മാരി, ബാ ഹംദിൻ ഇ.എസ്.ടി ചെയർമാൻ ശൈഖ് ഹുസൈൻ അബ്ദുല്ല ബാ ഹംദാൻ, ശൈഖ് സലാഹ് സലീം അൽ അമ്മാരി, ബൈത് അൽ അൽമാസ് കമ്പനി ചെയർമാൻ ശൈഖ് സാലഹ് ഹുസൈൻ അൽ സഹരി, എമറാൾഡ് ജ്വല്ലറി ഗ്രൂപ് ചെയർമാൻ അൽ ശൈഖ് അദീബ് മുഹമ്മദ് ഇദ്രീസ്, പ്രശസ്ത ജ്വല്ലറി വ്ലോഗർ ഡോ. അഹമ്മദ് മുഹ്സിൻ അൽ മിൻഹാലി തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. സഫാ ഗ്രൂപ് മാനേജിങ് ഡയറക്ടർ കെ.ടി.എം.എ. സലാം, സഫാ ഗ്രൂപ് ഇന്റർനാഷനൽ ഓപറേഷൻസ് ഡയറക്ടർ കെ.ടി. അബ്ദുൽ കരീം, എച്ച്.ആർ ആൻഡ് പർച്ചേസ് ഡയറക്ടർ കെ.ടി. മുഹമ്മദ് ഹനീഫ, ഇന്റർനാഷനൽ ഓപറേഷൻസ് മാനേജർ കെ.ടി. നൂറുസമാൻ എന്നിവർ സംബന്ധിച്ചു.
സഫാ ഗ്രൂപ് അടുത്ത അഞ്ചു വർഷത്തേക്ക് തയാറാക്കിയ ആഗോള വിപുലീകരണ പദ്ധതിയുടെ ഭാഗമായി കേരളം, തമിഴ്നാട്, യു.എ.ഇയിലെ ദുബൈ, അബൂദബി അടക്കമുള്ള എമിറേറ്റ്സുകളിലും സൗദിയിലും പുതിയ സംരംഭങ്ങൾ താമസിയാതെ ആരംഭിക്കുമെന്നും മാനേജ്മെന്റ് പ്രതിനിധികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.