മുംബൈ: കേന്ദ്രബജറ്റ് പ്രതീക്ഷകൾ അസ്ഥാനത്തായപ്പോൾ മുഖംതിരിച്ച് ഓഹരിവിപണി. 988 പോ യൻറ് ഇടിഞ്ഞ് സെൻസെക്സ് കൂപ്പുകുത്തിയപ്പോൾ സൂചിക 40,000 പോയൻറിനു താഴെവന്നു. ദശാബ ്ദത്തിനിടെയുണ്ടായ ഏറ്റവും വലിയ തകർച്ചയാണ് സെൻസെക്സിൽ ശനിയാഴ്ച കണ്ടത്. 2008 ഒ ക്ടോബർ 24നു ശേഷം ഉണ്ടായ ഏറ്റവും വലിയ തകർച്ചയാണിത്. അന്ന് 1070. 63 പോയൻറാണ് ഇടിഞ്ഞത്. സെൻസെക്സിലുണ്ടായ നാലാമത്തെ വലിയ തകർച്ചകൂടിയാണിത്.
തകർന്നടിഞ്ഞ സാമ്പത്തികാവസ്ഥക്ക് അൽപമെങ്കിലും ആശ്വാസം പകരുമെന്ന് കരുതിയ ബജറ്റ് പ്രതീക്ഷകൾ തെറ്റിയപ്പോൾ നിക്ഷേപകർക്ക് നിരാശബാക്കിയായി. 39,631.24നും 40,905.78നും ഇടയിൽ ചാഞ്ചാടിനിന്ന വിപണി ഒടുവിൽ 39,735.53 പോയൻറിൽ ഇടപാടുകൾ അവസാനിപ്പിച്ചു. നിഫ്റ്റി 300.25 പോയൻറ് ഇടിഞ്ഞ് 11,661.85 പോയൻറിലെത്തി.
ജി.ഡി.പിയുടെ 3.3 ശതമാനം പ്രതീക്ഷിച്ചിരുന്ന ധനകമ്മി 3.8 ലെത്തി എന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചതിനു പിറകെയാണ് സെൻസെക്സ് ഇടിഞ്ഞുതുടങ്ങിയത്. ബജറ്റില്‍ വിപണിക്ക് അനുകൂലമായ പ്രഖ്യാപനങ്ങളൊന്നുമുണ്ടാകാതിരുന്നതാണ് തിരിച്ചടിയായത്.
നികുതിത്തട്ടുകളിലെ പുനഃക്രമീകരണ നിർദേശങ്ങളും ഓഹരിവിപണിയെ ആശങ്കയിലാക്കി. നിക്ഷേപങ്ങള്‍ക്കുള്ള നികുതിയിളവ് നീക്കിയത് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉൾപ്പെടെയുള്ളവയുടെ ഓഹരി വിലയിടിച്ചു.
വികസനത്തിന് വിവിധ പദ്ധതികൾ ബജറ്റിലുണ്ടെങ്കിലും വലിയ പ്രഖ്യാപനങ്ങളോ മെഗാ പദ്ധതികളോ ഇല്ലാത്തത് നിരാശപ്പെടുത്തി. ഐ.ടി.സി, ടാറ്റ മോട്ടോഴ്സ്, എച്ച്.ഡി.എഫ്.സി, എൽ ആൻഡ് ടി തുടങ്ങിയ ഓഹരികള്‍ ആറു ശതമാനംവരെ താഴ്ന്നു.
ടി.സി.എസ്, ഹിന്ദുസ്ഥാന്‍ യൂനിലീവര്‍, ടെക് മഹീന്ദ്ര, നെസ് ലെ, ഇന്‍ഫോസിസ്, ഡോ. റെഡ്ഡീസ് ലാബ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.