കോവിഡ്​ 19; ഓഹരിവിപണികളിൽ ആശങ്ക തുടരുന്നു

മുംബൈ: ​ലോകമാകെ കോവിഡ്​ 19 വ്യാപിക്കുന്ന സാഹചര്യത്തിൽ ഓഹരിവിപണിയിൽ കനത്ത ആ​ശങ്ക തുടരുന്നു. മിക്ക കമ്പനികളുടെയും ഓഹരികൾ കടുത്ത വിൽപ്പന സമ്മർദ്ദം നേരിടുന്നുണ്ട്​.

തിങ്കളാഴ്​ച വ്യാപാരം തുടങ്ങി രാവിലെ 10 മണിക്ക്​ ബോംബെ ഓഹരി സൂചികയായ സെൻസെക്​സ്​ 1575 പോയിൻറ്​ താഴ്​ന്ന്​ 32,529 ലെത്തി. 4.62 ശതമാനമാണ്​ പോയൻറ്​ താഴ്​ന്നത്​. നിഫ്​റ്റി 449 പോയൻറ്​ താഴ്​ന്ന്​ 9506 ലും വ്യാപാരം തുടരുന്നു.

ദേശീയ ഓഹരി വിപണിയിലെ എല്ലാ ഓഹരികളും നഷ്​ടത്തിലാണ്​ വ്യാപാരം. സ്വകാര്യ ബാങ്കുകളുടെയും മറ്റു ധനകാര്യ സ്​ഥാപനങ്ങളുടെയും ഓഹരികൾ ഏഴു ശതമാനം താഴ്​ന്നാണ്​​ വ്യാപാരം തുടരുന്നത്​. അതേ സമയം യെസ്​ ബാങ്കി​​െൻറ ഓഹരികൾ നേട്ടത്തിലാണ്​.

ഇൻഡസ്​ഇൻഡ്​ ബാങ്കി​​െൻറ ഓഹരികൾ 11 ശതമാനം താഴെപ്പോയി. ഐ.സി.ഐ.സി.ഐ ബാങ്ക്​ -8.4ശതമാനം, ആക്​സിസ്​ ബാങ്ക്​ എട്ടു ശതമാനം, എച്ച്​.ഡി.എഫ്​.സി 8.3 ശതമാനം, ബജാജ്​ ഫിനാൻസ്​ 7.4 ശതമാനം ഇടിഞ്ഞാണ്​ വ്യാപാരം. അദാനി പോർട്ട്​സ്​, ടൈറ്റാൻ, വേദാന്ത, ടാറ്റാ സ്​റ്റീൽ എന്നിവയുടെ ഓഹരികളും​ നഷ്​ടത്തിൽ വ്യാപാരം തുടരുന്നു.

കൊറോണ വൈറസിനെ തുടർന്ന്​ ആഗോള വിപണികൾ നഷ്​ടം തുടരുന്ന സാഹചര്യത്തിൽ വിപണി ഉത്തേജനത്തി​െൻറ ഭാഗമായി യു.എസ്​ ഫെഡറൽ റിസർവ്​ പലിശനിരക്ക്​ പൂജ്യം ശതമാനത്തിലേക്ക്​ കുറച്ചിരുന്നു. ഇത്​ ആഗോള വിപണിയിൽ നേരിയ ചലനം ഉണ്ടാക്കിയിട്ടുണ്ട്​.

Tags:    
News Summary - Equities tumble as panic selling continues- Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT