എല്‍ ആന്‍ഡ് ടിയിലെ ഓഹരി വിറ്റ് സര്‍ക്കാറിന് 2100 കോടി

ന്യൂഡല്‍ഹി:  ലാര്‍സന്‍ ആന്‍ഡ് ടൂബ്രോയിലെ (എല്‍ ആന്‍ഡ് ടി) 1.63 ശതമാനം ഓഹരി വിറ്റഴിച്ച് കേന്ദ്ര സര്‍ക്കാര്‍ 2100 കോടി രൂപ സമാഹരിച്ചു. സ്പെസിഫൈഡ് അണ്ടര്‍ടേക്കിങ് ഓഫ് യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ (എസ്.യു.യു.ടി.ഐ)യുടെ കൈവശമുള്ള ഓഹരികളാണ് വിറ്റത്. സ്വകാര്യ നിക്ഷേപ സ്ഥാപനങ്ങളുമായി ആയിരുന്നു ഇടപാട്. പൊതുമേഖലയിലെ എല്‍.ഐ.സിക്കുപോലും ഇടപാടില്‍ അവസരം ലഭിച്ചില്ല. പ്രവര്‍ത്തന രഹിതമായ യു.ടി.ഐയുടെ ആസ്തികളും ബാധ്യതകളും ഏറ്റെടുക്കുന്നതിനുവേണ്ടി രൂപവത്കരിച്ച സ്ഥാപനമാണ് എസ്.യു.യു.ടി.ഐ. എല്‍ ആന്‍ഡ് ടിയുടെ 8.16 ശതമാനം ഓഹരികളാണ് ഇവരുടെ കൈവശമുള്ളത്. ഓഹരിയൊന്നിന് 1415 രൂപക്ക് വില്‍ക്കാന്‍ തയാറായാണ് സര്‍ക്കാര്‍ വിപണിയിലത്തെിയത്. 1444.55 രൂപയായിരുന്നു തലേദിവത്തെ ക്ളോസിങ് നിരക്ക്. ഇതില്‍ രണ്ടുശതമാനം ഡിസ്കൗണ്ട് അനുവദിച്ചായിരുന്നു വില്‍പ്പന. ഐ.ടി.സിയുടെ 11.17 ശതമാനവും ആക്സിസ് ബാങ്കിന്‍െറ 11.53 ശതമാനവുമുള്‍പ്പെടെ 51 കമ്പനികളുടെ ഓഹരികളാണ് എസ്.യു.യു.ടി.ഐയുടെ കൈവശമുള്ളത്. ഇതില്‍നിന്ന് ഓഹരികള്‍ വിറ്റ് സര്‍ക്കാര്‍ ഈ വര്‍ഷം ഇതേവരെ സമാഹരിച്ചത് 10700 കോടി രൂപയാണ്. 
Tags:    
News Summary - Government sells 1.63% in L&T held through SUUTI, raises Rs 2,100 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT