ബംഗളൂരു: വിശാൽ സിക്കയുടെ നാടകീയമായ രാജിക്ക് പിന്നാലെ ഇൻഫോസിസ് 13,000 കോടി രൂപയുടെ ഒാഹരികൾ തിരികെ വാങ്ങുന്നു. കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമായത്. സിക്കയുടെ അപ്രതീക്ഷിത തീരുമാനം മൂലം വിപണിയിൽ ഇൻഫോസിസ് ഒാഹരികൾക്ക് വൻ തകർച്ച നേരിട്ടിരുന്നു.
32 വർഷത്തെ ചരിത്രത്തിനിടയിൽ ആദ്യമായാണ് ഇൻഫോസിസ് ഒാഹരികൾ തിരികെ വാങ്ങുന്നത്. വെള്ളിയാഴ്ച 923.10 രൂപക്കാണ് ബി.എസ്.ഇയിൽ ഇൻഫോസിസ് വ്യാപാരം അവസാനിപ്പിച്ചത്. ഇൗ തുകയോടൊപ്പം 20 ശതമാനം പ്രീമിയം കൂടി നൽകി 1150 രൂപക്കാണ് ഇൻഫോസിസ് ഒാഹരികൾ ഉടമകളിൽ നിന്ന് തിരിച്ചെടുക്കുക.
സിക്കയുടെ രാജി മൂലം ഇൻഫോസിസിൽ പണം നിക്ഷേപിച്ചവർക്ക് ഒറ്റ ദിവസം കൊണ്ട് നഷ്ടപ്പെട്ടത് എകദേശം 22,000 കോടി രൂപയാണ്. ഒാഹരികൾ തിരിച്ച് വാങ്ങുേമ്പാൾ വൻ ലാഭം ലഭിക്കുമെന്ന് പ്രതീക്ഷിച്ച് നിക്ഷേപകർ കൂട്ടത്തോടെ ഇൻഫോസിസ് ഒാഹരികൾ വാങ്ങി കൂട്ടിയിരുന്നു. ഇതും നിക്ഷേപകരുടെ കനത്ത നഷ്ടം നേരിടുന്നതിന് കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.