മുംബൈ: ബ്ലുചിപ് കമ്പനികളായ എച്ച്.ഡി.എഫ്.സി, െഎ.ടി.സി, വിപ്രോ എന്നിവയുടെ മൂന്നാം പാദ ലാഭഫലം അടുത്തയാഴ്ച വിപണിക്ക് നിർണായകമാവും. ഇതിനൊപ്പം മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്കും പുറത്ത് വരും. ഇതും വിപണിയെ സ്വാധീനിക്കും. എങ്കിലും അടുത്തയാഴ്ചയും പോസ്റ്റീവ് മാറ്റങ്ങളാവും വിപണിയിലുണ്ടാവുക എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇതിനൊപ്പം ബജറ്റ് സംബന്ധിച്ച വാർത്തകളും നിർണായകമാവും.
കഴിഞ്ഞയാഴ്ച നേട്ടത്തിലാണ് വിപണികൾ വ്യാപാരം അവസാനിപ്പിച്ചത്. ടി.സി.എസ്, ഇൻഫോസിസ് എന്നിവയുടെ മൂന്നാംപാദ ലാഭഫലമാണ് വിപണിയെ സ്വാധീനിച്ചത്. ക്രൂഡ് ഒായിൽ വിലയിലുണ്ടാവുന്ന വർധനവും വിപണിയെ സ്വധീനിക്കുന്ന ഘടകങ്ങളാണ്. ഹിന്ദുസ്ഥാൻ യുണിലിവർ, യെസ് ബാങ്ക്, െഎ.ടി.സി, കോട്ടക് മഹീന്ദ്ര എന്നിവയുടെ ലാഭഫലും അടുത്തയാഴ്ച പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നാം പാദത്തിൽ 5219 കോടിയായിരുന്നു ഇൻഫോസിസിെൻറ ലാഭം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.