മുംബൈ: കോവിഡ് 19 ൻെറ പശ്ചാത്തലത്തിലും രാജ്യത്തിൻെറ ഓഹരിവിപണികളിൽ ഉണർവ്. ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 1,113 .65 പോയൻറ് ഉയർന്ന് 28,704.60 ത്തിലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 325.05 പോയൻറ് ഉയർന്ന് 8,408.85 ലുമാണ് വ്യാപാരം.
വിപണിയിൽ ഇന്ന് പ്രധാനമായും നേട്ടമുണ്ടാക്കുന്നത് ബാങ്കിങ് ഓഹരികളാണ്. ഇൻഡസ്ഇൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐ.സി.ഐ.സി.ഐ, കൊട്ടക് മഹീന്ദ്ര, എച്ച്.ഡി.എഫ്.സി എന്നിവയുടെ ഓഹരികൾ നേട്ടത്തോടെയാണ് വ്യാപാരം.
നിഫ്റ്റിയിൽ എല്ലാ മേഖലകളിലും നേട്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഏഷ്യൻ വിപണികളിലും ഉണർവ് പ്രകടണമാണ്.
ഇന്ത്യൻ ആഭ്യന്തര വിപണി 21 ദിവസത്തിനുശേഷം ലോക്ക്ഡൗൺ വീണ്ടും തുടരുമോ ഇല്ലയോ എന്നറിയാനാണ് കാത്തിരിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.