മുംബൈ: റേഡിയോ സിറ്റി എഫ്.എം ചാനല്‍ ഉടമകളായ മ്യൂസിക് ബ്രോഡ്കാസ്റ്റും സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖല ഡിമാര്‍ട്ട് ഉടമകളായ അവന്യൂ സൂപ്പര്‍മാര്‍ട്ടും മൂലധന സമാഹരണം ലക്ഷ്യമിട്ട് ഈയാഴ്ച പ്രാഥമിക ഓഹരി വിപണിയിലത്തെും. മ്യൂസിക് ബ്രോഡ്കാസ്റ്റ് 400 കോടിയുടെ പുതിയ ഓഹരികളാണ് തിങ്കളാഴ്ച തുടങ്ങുന്ന ഐ.പി.ഒയില്‍ വില്‍ക്കുന്നത്.
ഇതിനു പുറമെ നിലവിലുള്ള ഓഹരിയുടമകള്‍ 26,58,518 ഓഹരി ഓഫര്‍ ഫോര്‍ സെയിലായും വില്‍ക്കുന്നുണ്ട്. 324-333 രൂപയാണ് ഓഹരിയൊന്നിന്‍െറ പ്രൈസ് ബാന്‍ഡ്. 45 ഓഹരികളുടെ ലോട്ട് ആണ് അനുവദിക്കുക. രമേഷ് ദമാനിയുടെ ഉടസ്ഥതയിലുള്ള അവന്യൂ സൂപ്പര്‍മാര്‍ട്ട് 1870 കോടി രൂപയാണ് ലക്ഷ്യമിടുന്നത്. മാര്‍ച്ച് എട്ടിന് തുടങ്ങി മാര്‍ച്ച് 10നാണ് ഇത് അവസാനിക്കുന്നത്. 295-299 രൂപയാണ് പ്രൈസ് ബാന്‍ഡ്. അമ്പതിന്‍െറ ലോട്ടുകളായാണ് അനുവദിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.