മുംബൈ: ലോക്സഭാ െതരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയം കൊയ്യുമെന്ന എക്സിറ്റ് പോൾ ഫലം പുറത്തു വന്നതോടെ ഓഹരി വിപണ ിയിൽ കുതിപ്പ്. ദേശീയ ഓഹരി വിപണി നിഫ്റ്റി 2.22ശതമാനം ഉയർന്ന് 11,660.45 പോയിൻറിലാണ് വ്യാപാരം നടക്കുന്നത്. ബോംബെ ഓ ഹരി വിപണി സെൻസെക്സ് 2.31 ശതമാനം ഉയർന്ന് 38,807.88 പോയിൻറിലെത്തി.
യെസ് ബാങ്കിൻെറ ഓഹരികൾ 6.2ശതമാനവും എസ്.ബി.ഐയുടെത് 5.4ശതമാനവും നേട്ടമുണ്ടാക്കി. രൂപയും നില െമച്ചപ്പെടുത്തി. ഡോളറിന് 69.49 ൽ നിന്ന് 69.3550 ലേക്ക് രൂപയുടെ മൂല്യമുയർന്നു.
അടുത്ത മൂന്ന് നാലു ദിവസങ്ങളിൽ കൂടി ഓഹരി വിപണിയിൽ 2-3ശതമാനം കുതിപ്പ് പ്രതീക്ഷിക്കുന്നുെണ്ടന്ന് വിദഗ്ധർ അറിയിച്ചു. എന്നാൽ ഫലപ്രഖ്യാപന ശേഷം എക്സിറ്റ് പോൾ പറയുന്ന പോലുള്ള വിജയമുണ്ടായാൽ പോലും വിപണിയിൽ വലിയ കുതിപ്പ് പ്രതീക്ഷിക്കുന്നില്ല. ഇതുവരെ ഇന്ത്യയുടെ സാമ്പത്തിക നിലയിലുണ്ടായ അസ്വാരസ്യങ്ങൾ മൂലം പുതിയ സർക്കാറിൻെറ നയപ്രഖ്യാപനം വരെ ഓഹരി വിപണിയിൽ വലിയ ചലനങ്ങൾ ഉണ്ടാകില്ലെന്നാണ് കരുതുന്നതെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.