മുംബൈ: ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ബോംബെ സൂചിക സെൻസെക്സ് 1450 പോയൻറാണ് ഉയർന്നത്. ദേശീയ സൂചിക നിഫ്റ്റിയും 300 പോയൻറ് ഉയർന്നു . ആദ്യമുണ്ടാക്കിയ നേട്ടം നിലനിർത്താൻ വിപണിക്ക് പിന്നീട് സാധിച് ചില്ലെങ്കിലും ഇരു സൂചികകളും നഷ്ടത്തിലേക്ക് പോയിട്ടില്ല.
ഏഷ്യൻ വിപണികളിൽ കോവിഡ് 19 മൂലമുണ്ടായ അനിശ്ചിതത്വങ്ങളാണ് ഇന്ത്യൻ വിപണിയേയും സ്വാധീനിക്കുന്നത്. വൈറസ് ബാധ മൂലം ഇന്ത്യയിലെ കൂടുതൽ സംസ്ഥാനങ്ങൾ അടച്ചിടൽ പ്രഖ്യാപിച്ചതോടെ രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. ഇതും വിപണികളെ സ്വാധീനിക്കുന്നു.
ഐ.ടി സ്റ്റോക്കുകളാണ് ഇന്ന് വിപണിയിലുണ്ടായ നേട്ടത്തിന് പ്രധാന കാരണം. ഇൻഫോസിസ്, ടെക് മഹീന്ദ്ര, എച്ച്.സി.എൽ തുടങ്ങി കമ്പനികളുടെ ഓഹരികൾ ആറ് ശതമാനം ഉയർന്നു. ഹിന്ദുസ്ഥാൻ യൂനിലിവറും നേട്ടം രേഖപ്പെടുത്തി. നിഫ്റ്റിയിൽ ഫാർമ ഇൻഡക്സ് ഉയർന്നപ്പോൾ ബാങ്കിങ് നഷ്ടത്തിലേക്ക് കൂപ്പുകുത്തി.
കോവിഡ് വൈറസ് ബാധയെ തുടർന്നുള്ള സാമ്പത്തിക ആഘാതം ഇല്ലാതാക്കാൻ പല രാജ്യങ്ങളും സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലും അത്തരമൊരു പാക്കേജ് വേണമെന്നാണ് സാമ്പത്തിക രംഗത്ത് നിന്ന് ഉയരുന്ന പ്രധാന ആവശ്യം. വരും ദിവസങ്ങളിൽ അത്തരമൊരു പാക്കേജ് വരികയാണെങ്കിൽ വിപണിയെ അത് ഗുണകരമായ രീതിയിൽ സ്വാധീനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.