മുംബൈ: ഫെഡറൽ റിസർവ് പലിശ നിരക്കകൾ സംബന്ധിച്ച് ആശങ്കകൾക്ക് വിരാമമായെങ്കിലും ഉൽപ്പന്ന സേവന നികുതി ഉൾപ്പടെയുള്ള കാര്യങ്ങൾ നടപ്പിലാക്കുന്നതിൽ രാജ്യത്ത് നില നിൽക്കുന്ന പ്രശ്നങ്ങൾ ഇന്നും ഒാഹരി വിപണിയെ ബാധിച്ചു.
ബോംബൈ സൂചിക സെൻസെക്സ് 95 പോയിൻറ് നഷ്ടത്തോടെ 26,602 പോയിൻറിലാണ് വ്യാപാരമവസാനിപ്പിച്ചത്. ദേശീയ സൂചിക നിഫ്റ്റിയിലും നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റി 94.98 പോയിൻറ് നഷ്ടത്തോടെ 8,182 പോയിൻറിലാണ് ക്ലോസ് ചെയ്തത്.
ആക്സിസ് ബാങ്ക്, റിലയൻസ് എന്നീ ഒാഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ കോൾ ഇന്ത്യ, ഒ.എൻ.ജി.സി, സിപ്ള എന്നിവ നഷ്ടം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.