സെൻസെക്​സ്​ 262 പോയിൻറ്​ നഷ്​ടത്തിൽ

മുംബൈ: അമേരിക്കൻ ,എഷ്യൻ    ഒാഹരി വിപണികളുടെ തകർച്ച​ ഇന്നും ഇന്ത്യൻ ഒാഹരി വിപണിയെ ബാധിച്ച​ു​. സെൻസെക്​സ്​ നാലാഴ്​ചത്തെ താഴ്​ചയിലാണ്​ വ്യാപാരം അവസാനിപ്പിച്ചത്​.

ബോംബൈ സൂചിക സെൻസെക്​സ്​ 262.78 പോയിൻറ്​ താഴ്​ന്ന്​ 25,979.60ത്തിലാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. ദേശീയ സൂചിക നിഫ്​റ്റിയും നഷ്​ടത്തിൽ തന്നെയായിരുന്നു.  നിഫ്​റ്റി 82.20 പോയിൻറ്​ താഴ്​ന്ന്​ 7,979.10ത്തിൽ ക്ലോസ്​ ചെയ്​തു.

അദാനി പോർട്​സ്​, ഒ.എൻ.ജി.സി, ഭാരതി എയർടെൽ, ടാറ്റ സ്​റ്റീൽ എന്നീ ഒാഹരികൾ നഷ്​ടം രേഖപ്പെടുത്തി. ​െഎ.ടി.സി, ടാറ്റ മോ​േട്ടാഴ്​സ്​, എഷ്യൻ പെയിൻറ്​സ്​, ടി.സി.എസ്​ എന്നിവയാണ്​ നേട്ടമുണ്ടാക്കിയ പ്രധാന ഒാഹരികൾ.

Tags:    
News Summary - Sensex hits 4-week low; Nifty50 slips below 8K

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT