ഒാഹരി വിപണിയിൽ വൻകുതിപ്പ്; സെൻസെക്സ് റെക്കോർഡിൽ

മുംബൈ: വ്യാപാരം ആരംഭിച്ചപ്പോൾ മുംബൈ ഒാഹരി വിപണിയിൽ വൻകുതിപ്പ്. മുംബൈ സൂചിക സെൻസെക്സ് 289 പോയിന്‍റ് ഉയർന്ന് റെക് കോർഡിലെത്തി. 40,758 പോയിന്‍റിലാണ് വ്യാപാരം പുരോമഗിക്കുന്നത്. ദേശീയ സൂചിക നിഫ്റ്റി 50 പോയിന്‍റ് ഉയർന്ന് 12,020 പോയിന്‍റ ിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഡസ് ഇൻഡ് ബാങ്ക്, സൺ ഫാർമ, എൽ ആൻഡ് ടി, ഭാരതി എയർടെൽ, ടി.സി.എസ്, മാരുതി, ബജാജ് അലയൻസ് എന്നീ കമ്പനികളുടെ ഒാഹരികൾ ലാഭത്തിലാണ്. യെസ് ബാങ്ക്, ബജാജ് ഒാട്ടോ, എൻ.ടി.പി.സി, ഇൻഫോസിസ്, ഐ.ടി.സി, കൊടക് ബാങ്ക്, എച്ച്.യു.എൽ എന്നീ കമ്പനികളുടെ ഒാഹരികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്‍റെ ഒാഹരിക്ക് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കുതിപ്പാണ് രേഖപ്പെടുത്തിയത്. നാല് ശതമാനം ഉയർച്ചയാണിത്.

അമേരിക്ക-ചൈന വ്യാപാര ചർച്ച സംബന്ധിച്ച വാർത്തകളും അസംസ്കൃത എണ്ണയുടെ വില താഴ്ന്നതും ആണ് ഇന്ത്യൻ ഒാഹരി വിപണിയിൽ പ്രതിഫലിച്ചത്.

Tags:    
News Summary - Sensex hits a new height -Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT