മുംബൈ: പുതിയ സാമ്പത്തികവർഷത്തിൽ ഇന്ത്യൻ ഒാഹരി വിപണിക്ക് പ്രതീക്ഷാനിർഭരമായ തുടക്കം. െസൻസെക്സ് 289.72 പോയൻറ് മുന്നേറി 29,910.22ലും നിഫ്റ്റി 64.10 പോയൻറ് നേട്ടത്തിൽ 9,237.85ലും വ്യാപാരം അവസാനിപ്പിച്ചു. െസൻസെക്സ് 2017 മാർച്ച് 14ന് ശേഷമുള്ള ഏറ്റവും മികച്ച ഒറ്റദിന നേട്ടം കുറിച്ചപ്പോൾ നിഫ്റ്റി സർവകാല റെക്കോഡിലെത്തി. ലാഴ്സൻ ആൻഡ് ടോബ്രോ, ഡോക്ടർ റെഡ്ഡി, െഎ.സി.െഎ.സി.െഎ ബാങ്ക്, ഗെയ്ൽ, എച്ച്.ഡി.എഫ്.സി, ഏഷ്യൻ പെയ്ൻറ്സ്, ആക്സിസ് ബാങ്ക്, ടാറ്റാ മോേട്ടാഴ്സ്, മാരുതി സുസുകി തുടങ്ങിയവ നേട്ടത്തിലായപ്പോൾ ഭാരതി എയർടെൽ, വിപ്രോ, ബജാജ് ഒാേട്ടാ, ഇൻഫോസിസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, എൻ.ടി.പി.സി, ടി.സി.എസ്, ലുപിൻ തുടങ്ങിയവ നഷ്ടം കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.