മുംബൈ: ദേശീയ സൂചിക നിഫ്റ്റി റെക്കോർഡ് ഉയരത്തിൽ. 79.5 പോയിൻറ് കൂടി നിഫ്റ്റി 11000 തൊട്ടു. ബോംബേ സൂചിക സെൻസെക്സ് 227 പോയിൻറ് ഉയർന്ന് 36026.65 എന്ന റെക്കോർഡ് ഉയരത്തിലാണ്. തുടർച്ചയായി നാലാം പ്രവർത്തി ദിവസമാണ് ഒാഹരി വിപണി കുതിപ്പ് തുടരുന്നത്. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 134 പോയന്റ് നേട്ടത്തില്‍ 35,932ലും നിഫ്റ്റി 43 പോയന്റ് ഉയര്‍ന്ന് 11009ലുമായിരുന്നു.
റിലയൻസ്, ഹിൻഡാൽകോ, ഒ.എൻ.ജി.സി, ആക്സിസ് ബാങ്ക്, ഇൻഫോസിസ്, ടാറ്റാ സ്റ്റീൽ, ബജാജ് ഒാേട്ടാ, എസ്.ബി.െഎ, തുടങ്ങിയവയുടെ ഒാഹരികൾ നേട്ടത്തിലാണ്. റിലയൻസ്, ടി.സി.എസ്, ഒ.എൻ.ജി.സി, തുടങ്ങിയവയുടെ ഒാഹരികളിൽ ആഭ്യന്തര ധനസ്ഥാപനങ്ങൾ മികച്ച രീതിയിൽ നിക്ഷേപം നടത്തിയതും വിപണിയിൽ പ്രതിഫലിച്ചു. ബിഎസ്ഇയിലെ 523 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 246 ഓഹരികള്‍ നഷ്ടത്തിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.