ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ രാജ്യത്ത് നടപ്പിലാക്കിയ തലതിരിഞ്ഞ സാമ്പത്തിക പരിഷ്കാരങ്ങളുടെ ആഘാതം സമ്പദ്വ്യവസ്ഥയെ വിടാതെ പിന്തുടരുന്നു. സമ്പദ്വ്യവസ്ഥയിലെ അനിശ്ചിതത്വങ്ങൾ ഇന്ന് ഒാഹരി വിപണിയിൽ കനത്ത തകർച്ചയുണ്ടാകുന്നതിന് കാരണമായി. ബോംബൈ സൂചിക സെൻസെക്സ് 447.60 പോയിൻറ് ഇടിഞ്ഞ് 31,922.44 പോയിൻറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ സൂചിക നിഫ്റ്റി 157.60 പോയിൻറ് ഇടിഞ്ഞ് 9,964.40ത്തിലാണ് ക്ലോസ് ചെയ്തു.
സമ്പദ്വ്യവസ്ഥയെ കരകയറ്റുന്നതിനായി 50,000 കോടിയുടെ പാക്കേജ് സർക്കാർ പ്രഖ്യാപിക്കുമെന്ന് റോയിേട്ടഴ്സ് റിപ്പോർട് ചെയ്തിരുന്നു. ഇത് ഒാഹരി വിപണികളെ പ്രതികൂലമായാണ് ബാധിച്ചത്. ഇതിനൊടൊപ്പം ഉത്തരകൊറിയയും അമേരിക്കയും തമ്മിലുള്ള പ്രശ്നങ്ങളും വിപണിക്ക് തിരിച്ചടിയായി. പൊതുവിൽ വളർച്ച നിരക്ക് 5.7 ശതമാനത്തിലേക്ക് താഴ്ന്നതോടെ ഒാഹരി വിപണികൾ കടുത്ത സമർദ്ദത്തിലായിരുന്നു.
ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യവും ആറ് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഒരു ഡോളറിനെതിരെ 64.15ാണ് രൂപയുടെ വിനിമയ മൂല്യം. സാമ്പത്തിക പാക്കേജ് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുേമ്പാൾ മാത്രമേ ഒാഹരി വിപണിയിലും അത് പ്രതിഫലിക്കു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.