മുംബൈ: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയർന്നതും വിവിധ സംസ്ഥാനങ്ങൾ അടച്ചിടുകയും ചെയ്തതോടെ ഓഹരി വിപണി കുത്തനെ ഇടിഞ്ഞു. എല്ലാ മേഖലകളിലും കനത്ത വിൽപ്പന സമ്മർദ്ദമാണ് വിപണിയിൽ നേരിടുന്നത്.
വ്യാപാരം തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ ബോംബെ ഓഹരി 2,718.15 പോയിൻറ് താഴ്ന്നു. നിഫ്റ്റി 803പോയൻറ് താഴ്ന്ന് 8000ത്തിൽ താഴെയെത്തി. നിലവിൽ 7941.65 പോയൻറിലാണ് വ്യാപാരം.
ബാങ്കിങ്, ഓട്ടോമൊബൈൽ, മെറ്റൽ എന്നിവയുടെ ഓഹരികളാണ് കൂപ്പുകുത്തിയത്. ആഗോള വിപണിയിലും നഷ്ടത്തോടെയാണ് വ്യാപാരം.
കോവിഡ് ബാധ പടർന്നുപിടിച്ചതോടെ വിപണിയെ തിരിച്ചുകയറ്റാൻ പുതിയ പോളിസികൾ നടപ്പാക്കേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.