മുംബൈ: ആഗോള മഹാമാരിയായ കോവിഡ് 19 സാമ്പത്തിക വിപണിയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും അനിശ്ചിതത്വവും നിക്ഷേപകരെ വീണ്ടും ആശങ്കയിലാഴ്ത്തുന്നു. ആഭ്യന്തര വിപണികൾ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതുതന്നെ.
വെള്ളിയാഴ്ച വ്യാപാരം തുടങ്ങി മിനിട്ടുകൾക്കകം ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 407.81 പോയൻറ് താഴ്ന്ന് 27,857.50 ലാണ് വ്യാപാരം. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 110.70 പോയൻറ് താഴ്ന്ന് 8,143.10ത്തിലും വ്യാപാരം പുരോഗമിക്കുന്നു.
ബാങ്കിങ് ഓഹരികളാണ് കൂടുതലും നഷ്ടം നേരിടുന്നത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ഐ.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഹീറോ മോട്ടോകോർപ്, ഏഷ്യൻ പെയിൻറ്സ് എന്നിവയാണ് നഷ്ടത്തിലായ ഓഹരികൾ.
നിഫ്റ്റിയിൽ ഫാർമ കമ്പനികളൊഴികെ മറ്റെല്ലാ കമ്പനികളും നഷ്ടത്തിലാണ് വ്യാപാരം. രാമനവമി ആയതിനാൽ വ്യാഴാഴ്ച ഓഹരി വിപണികൾ അവധിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.