മുംബൈ: മെച്ചപ്പെട്ട മൺസൂൺ ലഭിക്കുമെന്ന കാലാവസ്ഥ പ്രവചനം നിക്ഷേപകരിൽ താൽപര്യമുയർത്തിയത് ഒാഹരിസൂചികകളെ സർവകാല റെക്കോഡിലെത്തിച്ചു. സെൻസെക്സ് 314.92 പോയൻറ് മുന്നേറ്റത്തിൽ 30,248.17ലും നിഫ്റ്റി 90.45 പോയൻറ് നേട്ടത്തിൽ 9,407.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏപ്രിൽ 26നായിരുന്നു സെൻസെക്സിെൻറ ഇതിനുമുമ്പത്തെ റെേക്കാഡ് ക്ലോസിങ്. അന്ന് 30,133.35 ലായിരുന്നു സെൻസെക്സ് ഇടപാടുകൾ തീർത്തത്. ഇടപാടുകളുടെ ഒരു ഘട്ടത്തിൽ 30,271.60 എന്ന നില വരെ സെൻസെക്സ് ഉയർന്നു. ചരിത്രം കുറിച്ച് നിഫ്റ്റി 9,400നുമുകളിൽ കടന്നു. ഭാരതി എയർടെൽ, എച്ച്.യു.എൽ, എച്ച്.ഡി.എഫ്.സി, എം ആൻഡ് എം, റിലയൻസ്, ബജാജ് ഒാേട്ടാ, ആക്സിസ് ബാങ്ക്, മാരുതി, സിപ്ല തുടങ്ങിയവയുടെ ഒാഹരികൾ നേട്ടം കണ്ടെത്തിയപ്പോൾ വിപ്രോ, ഏഷ്യൻ പെയ്ൻറ്്സ്, െഎ.സി.െഎ.സി.െഎ ബാങ്ക്, ടി.സി.എസ് തുടങ്ങിയവ നഷ്ടത്തിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.