ടാറ്റയുടെ ഒാഹരികളിൽ വീണ്ടും ഇടിവ്​

മുംബൈ: രത്തൻ ടാറ്റയും സൈറിസ്​ മിസ്​ട്രിയും തമ്മിലുള്ള വാഗ്​ഗ്വാദങ്ങൾക്ക്​ ശേഷം ടാറ്റയ​ുടെ ഒാഹരികളിൽ വീണ്ടും ഇടിവ്​ രേഖപ്പെടുത്തി. വ്യാഴാഴ്​ച ഒാഹരി വിപണിയിൽ വ്യാപാരമാരംഭിച്ചതു മുതൽ തന്നെ ടാറ്റയുടെ വിവിധ കമ്പനികളുടെ ഒാഹരികളുടെ വില ​കുറയുകയാണ്​.

ബോംബൈ സ്​റ്റോക്ക്​ എക്​സേഞ്ചിൽ ഇന്ത്യൻ ഹോട്ടലി​​െൻറ ഒാഹരി വില 9.55 രുപ കുറഞ്ഞ്​ 11 1.85​െലത്തി. ടാറ്റ മോ​േട്ടാഴ്​സി​െൻറ വിലയും കുറയുകയാണ്​.ടാറ്റമോ​േട്ടാഴ്​സി​െൻറ വില 10.85 കുറഞ്ഞ്​ 518.65 രൂപയിലെത്തി.
 ടാറ്റയിലുണ്ടായ ചില തെറ്റായ നടപടികളാണ്​ എകദേ​ശം 1ലക്ഷത്തോളം കോടിരൂപയുടെ നഷ്​ടത്തിലേക്ക്​ നയിക്കാൻ കാരണം. ടാറ്റ കമ്പനി തകരുന്നു എന്നതി​െൻറ സുചനകളാണ്​ ഒാഹരി വിപണിയിലെ തകർച്ചയെന്ന്​ പുറത്താക്കപ്പെട്ട മുൻ ചെയർമാൻ​ സൈറസ്​ മിസ്​ട്രി പറഞ്ഞു. രത്തൻ ടാറ്റയുടെ െതറ്റായ നടപടികളാണ്​ കമ്പനിയെ തകർച്ചയിലേക്ക്​ നയിച്ചതെന്ന ഗുരുതര ആരോപണങ്ങളുമായി കഴിഞ്ഞ ദിവസം മിസ്​ട്രി രംഗത്തെത്തിയിരുന്നു. അതി​െൻറ തുടർച്ചയെന്നോണമാണ്​ ഒാഹരി വിപണിയിലെ തകർച്ചയെ കുറിച്ചും മറ്റുമുള്ള മിസ്​ട്രിയുടെ പ്രതികരണം.

Tags:    
News Summary - Tata Group stock take further pounding on corporate governance concerns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2024-12-30 01:28 GMT