വിപണിയെ കരടി വിഴുങ്ങി; വ്യാപാരം പുനഃരാരംഭിച്ചു

മുംബൈ: വൻ നഷ്​ടം നേരിട്ടതിനെ തുടർന്ന്​ ഇന്ത്യൻ ഓഹരി വിപണികളിൽ താൽകാലികമായി നിർത്തിയ വ്യാപാരം പുനഃരാരംഭിച്ചു . 45 മിനിട്ട്​ നേരത്തേക്കാണ്​ വ്യാപാരം നിർത്തിവെച്ചിരുന്നത്​​. വ്യാപാരം തുടങ്ങിയ ഉടൻ ഇരു സൂചികകളും 10 ശതമാനത്തിൻ െറ നഷ്​ടം നേരിട്ടതോടെയാണ്​ വ്യാപാരം നിർത്തിവെക്കാൻ​​ തീരുമാനിച്ചത്​. 2008ന്​ ശേഷം ഇതാദ്യമായാണ്​ ഇത്തരത്തിൽ വ്യാപാരം നിർത്തിവെക്കുന്നത്​​. ഡോളറിനെതി​രെ രൂപയുടെ മൂല്യവും ഇടിയുകയാണ്​. 74.40 രൂപയുടെ ഇന്നത്തെ വിനിമയ മൂല്യം.

ആഗോള വിപണിയിലെ വിൽപന സമ്മർദം മൂലമാണ്​ ഓഹരി വിപണിയിൽ വൻ നഷ്​ടമുണ്ടായത്​​. ദേശീയ സൂചിക നിഫ്​റ്റി മൂന്ന്​ വർഷത്തിനി​ടയിലെ കുറഞ്ഞ നിരക്കിലാണ്​ വ്യാപാരം തുടങ്ങിയത്​. 966.1 പോയിൻറ്​ നഷ്​ടത്തോടെ നിഫ്​റ്റി 8,624.05ലെത്തി. 10.07 ശതമാനമാണ്​ നിഫ്​റ്റിയിൽ രേഖപ്പെടുത്തിയ നഷ്​ടം. സെൻസെക്​സും 2400 പോയിൻറ്​ നഷ്​ടത്തോടെയാണ്​ വ്യാപാരം ആരംഭിച്ചത്​​. 9.41 ശതമാനത്തിൻെറ നഷ്​ടം സെൻസെക്​സിലുമുണ്ടായി.

മറ്റ്​ ഏഷ്യൻ വിപണികളും വൻ നഷ്​ടമാണ്​ അഭിമുഖീകരിക്കുന്നത്​. ജപ്പാൻ സൂചിക നിക്കി 8.3, ചൈനയിലെ ഷാങ്​ഹായ്​ 3.3, ഹോങ്​​​ങ്കോങ്​ ഹാങ്​സങ്​ ആറ്​, സിംഗപ്പൂർ അഞ്ച്​, ദക്ഷിണകൊറിയയിലെ കോസപി അഞ്ച്​ ശതമാനം എന്നിങ്ങനെയാണ്​ വിവിധ സൂചികകളിൽ രേഖപ്പെടുത്തിയ നഷ്​ടം.

Tags:    
News Summary - Trading Halted For 45 Minutes-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT