DigiLocker

സി.ബി.എസ്​.ഇ 10, 12ാം ക്ലാസ്​ ഫലം; ഡിജിലോക്കറിൽനിന്ന്​ സർട്ടിഫിക്കറ്റുകൾ എങ്ങനെ ഡൗൺലോഡ്​ ചെയ്യാം

ന്യൂഡൽഹി: സി.ബി.എസ്​.ഇ പത്ത്​, പ​ന്ത്രണ്ടാം ക്ലാസ്​ പരീക്ഷാഫലം ഉടൻ പ്രഖ്യാപിക്കും. സി.ബി.എസ്​.ഇ പത്താം ക്ലാസ്​ പരീക്ഷാഫലം ഔദ്യോഗിക വെബ്​സൈറ്റായ result.cbse.nic.in ലൂടെയാണ്​ അറിയാനാകുക.

മുൻ വർഷങ്ങളിൽ ഫലപ്രഖ്യാപനസമയത്ത്​ ലക്ഷകണക്കിന്​ വിദ്യാർഥികൾ ഒരേസമയം വെബ്​സൈറ്റിലേക്ക്​ എത്തിയതോടെ ഇവ നിശ്ചലമായിരുന്നു. അതിനാൽതന്നെ ഫലം അറിയാനായി വെബ്​സൈറ്റിന്​ പുറമെ ഉമാങ്​ ആപ്പ്​, എസ്​.എം.എസ്​, ഡിജി​േലാക്കർ സംവിധാനങ്ങളും​ കേന്ദ്രസർക്കാർ ആവിഷ്​കരിച്ചിരുന്നു.

വിദ്യാർഥികൾക്ക്​ എളുപ്പത്തിൽ തങ്ങളുടെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിലൂടെ ഡൗൺലോഡ്​ ചെയ്യാം. 10, 12 ക്ലാസുകളുടെ ഫലം ഇതിലൂ​െട ലഭ്യമാകും. കൂടാതെ സി.ബി.എസ്​.ഇ മൈഗ്രേഷൻ സർട്ടിഫിക്കറ്റും ഇതിലൂടെ ലഭിക്കും.

ഡിജിലോക്കർ സംവിധാനം എങ്ങനെ ഉപയോഗിക്കാം

1. ഡിജിലോക്കർ വെബ്​സൈറ്റായ digilocker.gov.in സന്ദർശിക്കുക

2. വെബ്​​ൈസറ്റിലെ 'education' ​വിഭാഗത്തിൽ 'Central Board Of Secondary Education' തെരഞ്ഞെടുക്കുക

3. ക്ലാസ്​ 10 പരീക്ഷ ഫലം, 12ാം ക്ലാസ്​ പരീക്ഷാഫലം, പത്താം ക്ലാസ്​ മാർക്ക്​ ഷീറ്റ്​, 12ാം ക്ലാസ്​ മാർക്ക്​ ഷീറ്റ്​ എന്നിവയിൽ ഏതെങ്കിലും തെരഞ്ഞെടുക്കുക

4. സി.ബി.എസ്​.ഇയിൽ രജിസ്റ്റർ ചെയ്​ത മൊബൈൽ നമ്പർ ഉപയോഗിച്ച്​ ലോഗിൻ ചെയ്​ത്​ മാർക്ക്​ഷീറ്റ്​ അല്ലെങ്കിൽ സർട്ടിഫിക്കറ്റ്​ ഡൗൺലോഡ്​ ചെയ്യാം

ഡിജിലോക്കർ ആപ്പ്​ ഉപയോഗിക്കേണ്ട വിധം

1. പ്ലേ സ്​റ്റോറിൽനിന്ന്​ ഡിജിലോക്കർ ആപ്​ ഡൗൺലോഡ്​ ചെയ്യുക

2. ആപ്പ്​ തുറന്നശേഷം 'Access Digilocker' ക്ലിക്ക്​ ചെയ്യണം

3. സി.ബി.എസ്​.ഇയിൽ രജിസ്റ്റർ ചെയ്​ത ​േഫാൺ നമ്പറും മറ്റു വിവരങ്ങളും നൽകുക

4. രജിസ്റ്റർ നമ്പർ ഉപയോഗിച്ച്​ മാർക്ക്​ഷീറ്റും സർട്ടിഫിക്കറ്റും ഡൗൺലോഡ്​ ചെയ്യാം.

Tags:    
News Summary - CBSE 10th, 12th Result 2021 How To Download Certificates From DigiLocker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.