സ്​കോളർഷിപ്പുകൾ, സമ്മാനങ്ങൾ, സൗജന്യ കൗൺസലിങ്​; വെറുതെയാകില്ല ‘എജുകഫെ’ സന്ദർശനം

ദുബൈ: ഗൾഫ്​ മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ-കരിയർ മേളയായ എജുകഫെ പത്താം സീസണിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഒരുക്കിയിരിക്കുന്നത്​ നിരവധി സ്​കോളർഷിപ്പുകളും സമ്മാനങ്ങളും സൗജന്യ കൗൺസിലിങും. ജനുവരി 12 ഞായർ, 13 തിങ്കൾ ദിവസങ്ങളിൽ ദുബൈ മില്ലനിയം എയർപോർട്ട്​ ഹോട്ടലിലാണ്​ അരങ്ങേറുന്നത്​. ഉച്ച 12.30 മുതൽ രാത്രി 8മണി വരെയാണ്​ മേളയിലെ സന്ദർശക സമയം.

കരിയർ അറിവുകൾ പങ്കുവെക്കാനും, കരിയർ സംശയങ്ങൾ തീർക്കാനും സി-ഡാറ്റ് പരീക്ഷയിലൂടെ അഭിരുചി അറിയാനും അവസരം നൽകുന്നതിന്​ സിജി ഇൻറർനാഷനൽ കരിയർ ടീം അംഗങ്ങൾ മേളയിൽ എത്തിച്ചേരുന്നുണ്ട്​. കരിയർ കൗൺസിലിങ്​ തികച്ചും സൗജന്യമായാണ്​ മേളയിൽ സിജി ഒരുക്കുന്നത്​. യു.എ.ഇ, ഇന്ത്യ, യു.എസ്​, യൂറോപ്പ്​, കാനഡ എന്നിവിടങ്ങളിലെ വിവിധ യൂനിവേഴ്​സിറ്റികളിൽ 30ശതമാനം മുതൽ 100ശതമാനം വരെ സ്​കോളർഷിപ്പോടെ പഠിക്കാനുള്ള അവസരം വിവിധ സ്ഥാപനങ്ങൾ മേളയിൽ പരിചയപ്പെടുത്തും. ഉന്നത വിദ്യഭ്യാസത്തിന്​ ഒരുങ്ങുന്ന യു.എ.ഇയിലെ വിദ്യാർഥികൾക്ക്​ അസുലഭാവസരമാണ്​ മേളയിൽ ഇതിലൂടെ ഒരുങ്ങുന്നത്​. പുതുകാലത്തിന്‍റെ കരിയർ സാധ്യതകളും മനശാസ്ത്ര സമീപനങ്ങളും അവതരിപ്പിക്കുന്ന വിവിധ സെഷനുകളാണ്​ മേളയിൽ ഒരുക്കിയിട്ടുണ്ട്​. ഡോ. സൗമ്യ സരിൻ, ആഡ്രൂ ഡാനിയൽ, ബെൻസൺ തോമസ്​, ഡോ. ശരീഫ്​ തുടങ്ങിയവരാണ്​ സെഷനുകൾക്ക്​ നേതൃത്വം നൽകുന്നത്​.

അതോടൊപ്പം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സമ്മാനങ്ങളും മേളയിൽ ഒരുക്കിയിട്ടുണ്ട്​. പ​ങ്കെടുക്കുന്ന 11,12 ക്ലാസുകളിലെ വിദ്യാർഥികളിൽ നിന്ന്​ തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക്​ ലാപ്​ടോപ്പ്​ സമ്മാനമായി ലഭിക്കും. അതോടൊപ്പം ‘എജുകഫെ’ വേദിയിലെ യൂനിവേഴ്​സിറ്റികളുടെയും മറ്റു വിദ്യഭ്യാസ സ്ഥാപനങ്ങളുടെയും സ്റ്റാളുകൾ സന്ദർശിക്കുന്നവർക്ക്​ കുടുംബത്തോടൊപ്പം വിനോദത്തിന്​ അവസരമൊരുക്കുന്ന സമ്മാനവും കാത്തിരിക്കുന്നുണ്ട്​. ‘എജുകഫെ’ വേദിയിലെത്തുന്ന ആദ്യത്തെ 500 രക്ഷിതാക്കൾക്ക്​ വയനാട്ടിലെ പ്രീമിയം ലക്ഷ്വറി റിസോർട്ടിലെ താമസത്തിന്​ സൗജന്യ​ വൗചറാണ്​ ലഭിക്കുക. 10, 11, 12 ക്ലാസുകളിലെ കുട്ടികൾക്കൊപ്പമോ അല്ലെങ്കിൽ കുട്ടികളുടെ ഐ.ഡി കാർഡുമായോ വരുന്നവർക്കാണ്​ വൗചർ ​നേടാൻ അവസരമുണ്ടാവുക. വയനാട്ടിലെ വിവിധ പ്രീമിയം ലക്ഷ്വറി റിസോർട്ടുകളിൽ ഒരു ദിവസത്തെ സൗജന്യ താമസത്തിനാണ്​ ഈ വൗചർ ​ ഉപയോഗിക്കാൻ കഴിയുക. രണ്ട്​ മുതിർന്നവർക്കും 10വയസ്സിൽ താഴെ പ്രായമുള്ള രണ്ട്​ കുട്ടികൾക്കുമാണ്​ ഇതുപയോഗിച്ച്​ പ്രവേശനം ലഭിക്കുക.

10, 11, 12 ഡിഗ്രി ക്ലാസുകളിലെ കുട്ടികളെ ഫോക്കസ് ചെയ്യുന്ന ആഗോള വിദ്യാഭ്യാസ മേളയിൽ ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും ​രക്ഷിതാക്കൾക്കും അധ്യാപകർക്കും ഭാഗമാകാം. പ​ങ്കെടുക്കാൻ എ​ജു​ക​ഫെ​ വെബ്​സൈറ്റി​ൽ (https://www.myeducafe.com/) ര​ജി​സ്റ്റ​ർ ചെയ്യാം. ര​ജി​സ്ട്രേ​ഷ​നും പ്ര​വേ​ശ​ന​വും തി​ക​ച്ചും സൗ​ജ​ന്യ​മാ​ണ്​.

Tags:    
News Summary - Visit to Edu cafe will not be in vain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.