കാസർകോട്: മഹാത്മാഗാന്ധി സർവകലാശാല യു.ജി.സിയുടെ നമ്പർ വൺ കാറ്റഗറിയിൽ ഉൾപെടുത്തി അറിയിപ്പ് ലഭിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. എ ഡബിൾ പ്ലസ് റാങ്കാണ് ലഭിച്ചത്. സർവകലാശാലയുടെ കൂടുതൽ മുന്നോട്ടുള്ള പ്രയാണത്തിന് ഇത് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.
കൂടുതൽ സ്വതന്ത്രമായ, ഗവേഷണാത്മക പ്രവർത്തനങ്ങൾ നടത്താൻ ഇതിലൂടെ കഴിയും. യു.ജി.സിയുടെ വിവിധ പദ്ധതികളിലേക്ക് സർവകലാശാലയെ പരിഗണിക്കുന്നതിന് ഇത് ഇടയാക്കും. കേരളത്തിലെ സർവകലാശാലകൾ അന്തർ ദേശീയ തലത്തിൽ തന്നെ ടൈം റാങ്കിംഗിലും യു.എസ് റാങ്കിങ്ങിലും ഉൾപെട്ടിട്ടുണ്ട് എന്നത് സർവകലാശാലകളുടെ മികവ് പ്രകടമാക്കുന്നു. മുന്ന് സർവകലാശാലകൾ ഇതിനകം അന്തർ ദേശീയ റാങ്കിങ്ങിൽ ഉൾപെട്ടിട്ടുണ്ട് എന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.