പെട്രോളിയം ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ എം.ബി.എ

പെട്രോളിയം ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ എം.ബി.എ

കേന്ദ്ര സർക്കാറിന് കീഴിലെ ദേശീയ പ്രാധാന്യമുള്ള അമേത്തിയിലെ (യു.പി) രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജി (ആർ.ജി.ഐ.പി.ട) 2025 വർഷം നടത്തുന്ന ദ്വിവത്സര ഫുൾടൈം എം.ബി.എ, എം.ബി.എ (ബിസിനസ് അനലിറ്റിക്സ്) പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഊർജ മേഖലയിൽ കോർപറേറ്റ് കമ്പനികൾക്കും മറ്റും ആവശ്യമായ യുവ മാനേജർമാരെ സൃഷ്ടിക്കുകയാണ് ​പ്രോഗ്രാമുകളുടെ ലക്ഷ്യം. ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്​മെന്റ് വകുപ്പാണ് കോഴ്സുകൾ നടത്തുന്നത്. സംക്ഷിപ്ത വിവരങ്ങൾ ചുവടെ. പഠിച്ചിറങ്ങുന്നവർക്ക് പ്ലേസ്മെന്റ് സഹായം ലഭിക്കും.

● എം.ബി.എ (സ്​പെഷലൈസേഷനുകൾ -എനർജി, മാർക്കറ്റിങ്, ഫിനാൻസ്, ഹ്യൂമെൻ റിസോഴ്സ്, ഓപറേഷൻസ് മാനേജ്മെന്റ്), യോഗ്യത: 60 ശതമാനം മാർക്ക്/6.0 സി.പി.ഐ ഗ്രേഡിൽ കുറയാതെ അംഗീകൃത സർവകലാശാല ബിരുദം. പത്ത്, 12 ക്ലാസ് പരീക്ഷകളും 60 ശതമാനം മാർക്കോടെ വിജയിക്കണം. കൂടാതെ ഐ.ഐ.എം കാറ്റ് -2024, സിമാറ്റ്/എക്സാറ്റ്-2025/മാറ്റ് 2025 സ്കോർ നേടിയിരിക്കണം.

●എം.ബി.എ (ബിസിനസ് അനലിറ്റികസ്) മൾട്ടി ഡിസിപ്ലിനറി പ്രോഗ്രാമാണിത്. യോഗ്യത: ഏതെങ്കിലും ബ്രാഞ്ചിൽ എൻജിനീയറിങ് /ടെക്നോളജി ബിരുദം അല്ലെങ്കിൽ ബി.എസ്‍സി/ബി.കോം/ബി.സി.എ/ബി.എ (മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്) 60 ശതമാനം മാർക്കിൽ 6.0 സി.പി.ഐയിൽ കുറയാതെ വിജയിച്ചിരിക്കണം. പത്ത്, 12 ക്ലാസ് പരീക്ഷകളിലും 60 ശതമാനം മാർക്കുണ്ടാകണം. കാറ്റ് -2024 സിമാറ്റ്/എക്സാറ്റ്/മാറ്റ് 2025 സ്കോർ വേണം.

എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്നവർക്ക് യോഗ്യതാ പരീക്ഷകളിൽ അഞ്ചു ശതമാനം മാർക്കിളവുണ്ട്. ഫൈനൽ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. യോഗ്യതാ പരീക്ഷകൾ 65 ശതമാനം മാർക്കിൽ 6.5 സി.പി.ഐയിൽ കുറയാതെ വിജയിച്ചവർക്ക് കാറ്റ്/സിമാറ്റ്/എക്സാറ്റ്/മാറ്റ് യോഗ്യത വേണമെന്നില്ല.

സെലക്ഷൻ നടപടികളടക്കം വിശദവിവരങ്ങൾ https://www.rgipt.ac.in/mba ൽ ലഭിക്കും. ഓൺലൈനായി ഏപ്രിൽ 15 വരെ അപേക്ഷിക്കാം. വ്യക്തിഗത അഭിമുഖം (ഓൺലൈൻ) മേയ് ഒന്ന്, രണ്ട് തീയതികളിൽ നടത്തും. മേയ് ഒമ്പതിന് ഫലം അറിയാം. മേയ് 19ന് മുമ്പ് ഫീസ് അടച്ച് പ്രവേശനം നേടണം. ജൂലൈ 29ന് ക്ലാസുകൾ ആരംഭിക്കും. റസിഡൻഷ്യൻ ​പ്രോഗ്രാമുകളായതിനാൽ ഹോസ്റ്റലിൽ താമസിച്ച് പഠിക്കണം. അന്വേഷണങ്ങൾക്ക് mba_admissions@rgipt.ac.in എന്ന ഇ-മെയിലിലും 0535-270-4524/4530, +91-9927285001/9793420334 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.

Tags:    
News Summary - MBA at Petroleum Technology Institute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.