തിരുവനന്തപുരം: സംസ്ഥാനത്തിന് വിയോജിപ്പുള്ള മേഖലകൾ കണക്കിലെടുത്ത് ദേശീയ വിദ്യാഭ്യാസ നയം അടിസ്ഥാനമാക്കി പുതിയ പാഠ്യപദ്ധതി തയാറാക്കുമെന്ന് നയപ്രഖ്യാപനം. സംസ്ഥാന സർക്കാർ ഏറെ വിയോജിപ്പുകൾ അറിയിച്ച ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ പുതിയ പാഠ്യപദ്ധതി ഏതു രൂപത്തിലായിരിക്കുമെന്ന ആദ്യപ്രഖ്യാപനം കൂടിയാണ് നയപ്രഖ്യാപനത്തിലൂടെ പുറത്തുവന്നത്.
ഭരണഘടന മൂല്യങ്ങളും മതനിരപേക്ഷതയും ശാസ്ത്രബോധവും സാങ്കേതിക ജ്ഞാനവും ഉൾപ്പെടുത്തിയായിരിക്കും പാഠ്യപദ്ധതി. അന്ധവിശ്വാസങ്ങൾക്കെതിരെയും ശാസ്ത്രചിന്താഗതി വളർത്തുന്നതിനുമുള്ള ബോധവത്കരണം പാഠ്യപദ്ധതിയിലുണ്ടാകും.
• താഴ്ന്ന പ്രകടനം നടത്തുന്ന സ്കൂളുകളെ നിശ്ചിത നിലവാരത്തിലെത്തിക്കാൻ ഫോക്കസ് സ്കൂൾ പദ്ധതി.
• ഭിന്നശേഷി വിദ്യാഭ്യാസത്തെ ഉൾക്കൊള്ളുന്ന മാതൃക കേന്ദ്രങ്ങളായി തെരഞ്ഞെടുത്ത പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്താൻ മോഡൽ ഇൻക്ലൂസിവ് സ്കൂൾ പ്രോഗ്രാം പദ്ധതി.
• വ്യായാമത്തിനായി ഫിറ്റ്നസ് ഫോർ ഫ്യൂചർ പരിപാടി.
• േബ്ലാക്ക് തലത്തിൽ ഒരു സ്കൂളിനെ ഹബ് ആൻഡ് സ്പോക് മോഡൽ നൈപുണ്യ വികസന കേന്ദ്രമാക്കും.
• വിവിധ സർവകലാശാലകളിൽ മികവിന്റെ കേന്ദ്രങ്ങൾ.
• സ്കീം ഫോർ ഹെർ എംപവർമെന്റ് ഇൻ എൻജിനീയറിങ് എജുക്കേഷൻ (SHE) പദ്ധതി.
• കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഗ്രീൻ കാമ്പസ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.