തേഞ്ഞിപ്പലം: ഒന്നാം സെമസ്റ്റർ (2022 പ്രവേശനം മുതൽ) ബി.എഡ് സ്പെഷൽ എജുക്കേഷൻ-ഇന്റലക്ച്വൽ ഡിസബിലിറ്റി, ഹിയറിങ് ഇംപയർമെൻറ് നവംബർ 2024 റഗുലർ/സപ്ലിമെന്ററി പരീക്ഷകൾ ഡിസംബർ നാലിന് തുടങ്ങും.
പരീക്ഷഫലം
ഒന്നാം വർഷ (2023 പ്രവേശനം) ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി ഏപ്രിൽ 2024 റഗുലർ, (2021 പ്രവേശനം) ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ഏപ്രിൽ 2024 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് നവംബർ 12വരെ അപേക്ഷിക്കാം.
വാക് ഇൻ ഇന്റർവ്യൂ
ഇംഗ്ലീഷ് പഠനവകുപ്പിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസർ ഒഴിവിലേക്ക് നവംബർ നാലിന് രാവിലെ 10.30 ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പഠനവകുപ്പ് കാര്യാലയത്തിൽ ഹാജരാകണം. വിശദ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.
ഓഡിറ്റ് കോഴ്സ്
സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജുക്കേഷന്‍ കീഴിൽ 2021, 2022 വർഷത്തിൽ പ്രവേശനം നേടിയ മൂന്നാം സെമസ്റ്റർ നവംബർ 2024 ഓഡിറ്റ് കോഴ്സ് സപ്ലിമെന്ററി പരീക്ഷക്ക് രജിസ്റ്റർ ചെയ്ത എം.എ, എം.കോം, എം.എസ് സി. വിദ്യാർഥികൾ തയാറാക്കേണ്ട ബുക്ക് റിവ്യൂ/അസൈൻമെന്റ്/പ്രോജക്ട് റിപ്പോർട്ട്/ട്രാൻസലേഷൻ തുടങ്ങിയവ സർവകലാശാല സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജുക്കേഷൻ വിഭാഗത്തിൽ നേരിട്ടോ ദി ഡയറക്ടർ, കാലിക്കറ്റ് സർവകലാശാല സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജുക്കേഷൻ വിഭാഗം, കാലിക്കറ്റ് യൂനിവേഴ്സിറ്റി പി.ഒ, പിൻ - 673635 എന്ന വിലാസത്തിലോ നവംബർ 30നുമുമ്പ് സമർപ്പിക്കണം. ഫോൺ: 0494 2400288, 2407356.
പരീക്ഷ അപേക്ഷ
തൃശൂർ: നവംബർ 11ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി.ഫാം സപ്ലിമെന്ററി (2017 സ്കീം) പരീക്ഷക്ക് നവംബർ രണ്ട് വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ www.kuhs.ac.in വെബ്സൈറ്റിൽ.
നവംബർ 21ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.എസ്.സി ഓഡിയോളജി സ്പെഷൽ സപ്ലിമെന്ററി (2019 സ്കീം), രണ്ടാം സെമസ്റ്റർ എം.എസ്.സി സ്പീച്ച് ലാംഗ്വേജ് പാത്തോളജി സ്പെഷൽ സപ്ലിമെന്ററി (2019 സ്കീം) പരീക്ഷകൾക്ക് നവംബർ ഏഴ് വരെ ഓൺലൈനായി അപേക്ഷിക്കാം.
നവംബർ 22ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.എസ്.സി ഓഡിയോളജി സ്പെഷൽ സപ്ലിമെന്ററി (2019 സ്കീം) പരീക്ഷക്ക് നവംബർ ഏഴ് വരെ ഓൺലൈനായി അപേക്ഷിക്കാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.