എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് മൂന്നിന് തുടങ്ങും; ഹയർ സെക്കൻഡറി മാർച്ച് ആറ് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു.  വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് പരീക്ഷാതീയതികൾ പ്രഖ്യാപിച്ചത്.

മാർച്ച് മൂന്ന് മുതൽ 26 വരെയാണ് എസ്.എസ്.എൽ.സി പരീക്ഷ നടക്കുക. രാവിലെ 9.30 മുതൽ പരീക്ഷകൾ ആരംഭിക്കും. ഫെബ്രുവരി 17 മുതൽ എസ്.എസ്.എൽ.സി മോഡൽ പരീക്ഷ നടക്കും. 

മാർച്ച് ആറു മുതൽ 29 വരെ ഹയർ സെക്കൻഡറി പരീക്ഷയും നടത്തും. 2025 മേയ് മൂന്നാം വാരത്തിന് മുമ്പ് ഫലപ്രഖ്യാപനമുണ്ടാകും. ഏപ്രിൽ എട്ടിന് മൂല്യനിർണയ ക്യാമ്പുകൾ ആരംഭിക്കും. 

ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലേക്കുള്ള പരീക്ഷ ഫെബ്രുവരി അവസാനം തുടങ്ങുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. 

Tags:    
News Summary - SSLC Higher Secondary Exam Dates Announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.