കോഴിക്കോട്: എൻ.എസ്.ടി.ഐ കോഴിക്കോട് സ്ഥാപനത്തിൽ പഠിച്ച CTS, CITS, ADIT ട്രെയിനികൾക്ക് മെഡൽ വിതരണവും സർട്ടിഫിക്കറ്റ് വിതരണവും നടന്നു. കോഴിക്കോട് കോർപറേഷൻ കൗൺസിലർ കവിതാ അരുൺ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സർവകലാശാല ഫിസിക്സ് വിഭാഗം മേധാവി ഷാഹിൻ ടി. ബിരുദദാന പ്രസംഗം നടത്തി.
ദേശീയതലത്തിൽ കംപ്യൂട്ടർ പ്രൊജക്ട് മത്സരത്തിൽ 64 ബാച്ചുകളിൽ നിന്ന് രണ്ടാം സ്ഥാനം നേടിയ ADIT ബാച്ച് കുട്ടികളെ പ്രത്യേകം ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ രമേഷ് ബാബു അധ്യക്ഷനായി. വിനോദ് എ.ആർ. സ്വാഗതവും, കെ. ഷൗക്കത്ത് ഹുസൈൻ നന്ദിയും പറഞ്ഞു. അവാർഡിന് അർഹമായ പ്രൊജക്ട് യു.എം. പ്രസാദ് വിവരിച്ചു. കുട്ടികളുടെ കലാവിരുന്നും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.