തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം പൂർത്തിയായപ്പോൾ മലപ്പുറത്ത് ചരിത്രത്തിലെ ഏറ്റവും കൂടുതൽ പ്രവേശനമെന്ന് മന്ത്രി വി.ശിവൻകുട്ടി. മലപ്പുറത്ത് 62,729 പേരാണ് പ്രവേശനം നേടിയത്. ഏറ്റവുമധികം പേർ പ്രവേശനം നേടിയത് മലപ്പുറം ജില്ലയിലാണ്.
ഓരോ ജില്ലയിലും പ്രവേശനം നേടിയവർ -തിരുവനന്തപുരം- 33,363, കൊല്ലം - 27,359, പത്തനംതിട്ട - 11,371, ആലപ്പുഴ - 20,896, കോട്ടയം - 20,721, ഇടുക്കി - 10,423, എറണാകുളം - 32,996, തൃശ്ശൂർ - 34,065, പാലക്കാട് - 32,918, കോഴിക്കോട് - 39,697, വയനാട് - 10,610, കണ്ണൂർ - 32,679, കാസർഗോഡ് - 16,082 എന്നിങ്ങനെയാണ്.
ഹയർസെക്കൻഡറിയിൽ ആകെ 3,85,909 പേർ പ്രവേശനം നേടി. വെക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനം നേടിയവർ 29,114 പേരാണ്. ആകെ 4,23,303 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഇതിൽ 4,15,023 പേർക്ക് പ്ലസ് വൺ പ്രവേശനം നേടാനായി. ഹയർ സെക്കണ്ടറിയിൽ 43,772 ഉം വെക്കേഷണൽ ഹയർ സെക്കൻഡറിയിൽ 3,916 ഉം സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. പരാതികൾ ഇല്ലാതെ പ്രവേശന നടപടികൾ പൂർത്തിയാക്കാനായിയെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.