ബഹിരാകാശവാരം: സ്കൂൾ കുട്ടികൾക്ക് സംസ്ഥാനതല മത്സരങ്ങൾ

തിരുവനന്തപുരം: ബഹിരാകാശവാരത്തിൽ സംസ്ഥാനത്തെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി ബഹിരാകാശ ശാസ്ത്രത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. ബഹിരാകാശ രംഗത്തെ നൂതനാശയങ്ങൾ കണ്ടെത്തുന്നതിനായി 'തിങ്ക് ഫോർ എ ബെറ്റെർ ടുമോറോ' ആശയമത്സരം, ബഹിരാകാശവിഷയങ്ങളെ ആസ്പദമാക്കി 'പെയിന്‍റ് ദ് കോസ്മോസ്' ചിത്രരചനാ മത്സരം, 'അസ്ട്രോഫയൽ' സ്പേസ് ക്വിസ് എന്നിവയാണു മത്സരങ്ങൾ.

എട്ടു മുതൽ 12 വരെ ക്ലാസുകാർക്ക് ഒറ്റ വിഭാഗമായാണു മത്സരങ്ങൾ. ഇവയിലേക്കുള്ള രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. 'പെയിന്‍റ് ദ് കോസ്മോസ്', 'തിങ്ക് ഫോർ എ ബെറ്റെർ ടുമോറോ' എന്നീ മത്സരങ്ങൾക്ക് ഒരു സ്കൂളിൽനിന്ന് ഒരു വിദ്യാർഥിക്കാണു പങ്കെടുക്കാൻ അവസരം. വിദ്യാലയങ്ങൾ വഴി മാത്രമാണു രജിസ്ട്രേഷൻ. സെപ്റ്റംബർ അവസാനവാരത്തോടെ രജിസ്ട്രേഷൻ അവസാനിക്കും. സ്പേസ് ക്വിസിനു വിദ്യാർഥികൾക്കു നേരിട്ടു രജിസ്റ്റർ ചെയ്യാം. സെപ്റ്റംബർ 28 ആണ് അവസാന തീയതി.

കോഴിക്കോട് ആസ്ഥാനമായി അന്താരാഷ്ട്രനിലവാരത്തിൽ പ്രവർത്തിക്കുന്ന യു.എൽ സ്പേസ് ക്ലബാണ് പരിപാടിയുടെ സംഘാടകർ. യു.എൽ സ്പേസ് ക്ലബിന്‍റെ ആറാം സ്ഥാപനദിനവും ലോകബഹിരാകാശവാരവും ഒന്നിച്ചു കൊണ്ടാടുന്നതിന്‍റെ ഭാഗമായാണു മത്സരങ്ങൾ. യു.എൽ സ്പേസ് ക്ലബിന്‍റെ www.ulspaceclub.in എന്ന വെബ്സൈറ്റിലൂടെയാണു രജിസ്ട്രേഷൻ.

ബഹിരാകാശവിഷയങ്ങൾ, സ്റ്റെം വിഷയങ്ങൾ (സയൻസ്, ടെക്നോളജി, എൻജിനീയറിങ് ആൻഡ് മാത്തമാറ്റിക്സ് -STEM) എന്നിവയിൽ തൽപര്യമുള്ള വിദ്യാർഥികൾക്കായി വിവിധ പരിപാടികളും നടത്തുന്നുണ്ട്. ഒക്ടോബർ നാലു മുതൽ 10 വരെയാണു പരിപാടികൾ.

Tags:    
News Summary - Space Week: State level competitions for school children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.