അറബിക് പി.ജി ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനം
കാലിക്കറ്റ് സർവകലാശാല അറബിക് പഠനവകുപ്പിൽ പി.ജി ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പി.ജി ഡിപ്ലോമ ഇൻ ട്രാൻസ് ലേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടിസ് ഇൻ അറബിക് (ഫുൾടൈം - ഒരു വർഷം), പി.ജി ഡിപ്ലോമ ഇൻ കോമേഴ്സ് ആൻഡ് മാനേജ്മെന്റ് ഇൻ അറബിക് (പാർട്ട്ടൈം - ഒരു വർഷം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സ്പോക്കൺ അറബിക് (പാർട്ട്ടൈം - ആറു മാസം) എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. രജിസ്ട്രേഷൻ ഫീസ് 135 രൂപ. ഡിസംബർ 13ന് വൈകീട്ട് അഞ്ചു വരെ ഓൺലൈനായി അപേക്ഷിക്കാം.
പ്രിന്റൗട്ടിന്റെ പകർപ്പ്, യോഗ്യത സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ചലാൻ രസീത്, സംവരണാനുകൂല്യം ലഭിക്കുന്നവർ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം വകുപ്പ് മേധാവി, അറബിക് പഠനവകുപ്പ്, കാലിക്കറ്റ് സർവകലാശാല, മലപ്പുറം 673 635 (ഫോണ്‍ - 0494 2407254 ) എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അല്ലെങ്കിൽ arabhod@uoc.ac.in വിലാസത്തിലോ ഡിസംബർ 16നകം ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/. ഫോൺ: 0494 2407016, 7017, 2660600.
ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ (CCSS - UG - 2011, 2012, 2013 പ്രവേശനം) ബി.എ, ബി.എ അഫ്ദലുൽ ഉലമ, ബി.എസ് സി, ബി.കോം, ബി.ബി.എ, ബി.എം.എം.സി ഏപ്രിൽ 2021 ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഡിസംബർ 18ന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ കാലിക്കറ്റ് സർവകലാശാല കാമ്പസ്, സർവകലാശാല എൻജിനീയറിങ് കോളജ് കോഹിനൂർ. വിശദ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷഫലം
പത്താം സെമസ്റ്റർ (2016, 2017, 2018 പ്രവേശനം) ബി.ബി.എ എൽഎൽ.ബി ഓണേഴ്സ് നവംബർ 2024 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഡിസംബർ 14 വരെ അപേക്ഷിക്കാം.
എട്ടാം സെമസ്റ്റർ (2014 സ്കീം) വിവിധ ബി.ടെക്. ഏപ്രിൽ 2022, ഏപ്രിൽ 2023, നവംബർ 2021, നവംബർ 2022 പരീക്ഷകളുടെയും (2009 സ്കീം - 2014 പ്രവേശനം) പാർട്ട്ടൈം ബി.ടെക്. പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഡിസംബർ 14 വരെ അപേക്ഷിക്കാം.
പരീക്ഷാഫലം
ഏഴാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎ, എംഎസ്സി (2020 അഡ്മിഷന് റഗുലര്‍) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബര്‍ 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.
രണ്ടാം സെമസ്റ്റര്‍ എംഎസ്സി ഡാറ്റാ അനലിറ്റിക്സ് (2023 അഡ്മിഷന് റഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി ഏപ്രില്‍ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബര്‍ 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
ആറാം സെമസ്റ്റര്‍ ത്രിവത്സര യൂണിറ്ററി എല്‍എല്‍ബി (2021 അഡ്മിഷന് റഗുലര്‍, 2018 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബര്‍ 12 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ പിജിസിഎസ്എസ് എംഎ ബിസിനസ് ഇക്കണോമിക്സ് (2023 അഡ്മിഷന് റഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബര്‍ 13 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ പിജിസിഎസ്എസ് എംഎസ്സി ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി, എംഎസ്സി അപ്ലൈഡ് കെമിസ്ട്രി, (2023 അഡ്മിഷന് റഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി ഏപ്രില്‍ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബര്‍ 13 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎ, എംഎസ്സി പ്രോഗ്രാമുകളുടെ (2021 അഡ്മിഷന് റഗുലര്‍, 2020 അഡ്മിഷന് ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി ജൂണ്‍ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബര്‍ 13 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.