തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിക്കുവേണ്ടി ചെന്നൈയിലെ ഐ.സി.എം.ആർ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് 2025 ജൂലൈയിലാരംഭിക്കുന്ന രണ്ടുവർഷത്തെ മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (എപ്പിഡെമിനോളജി ആൻഡ് ഹെൽത്ത് സിസ്റ്റംസ്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. ഓൺലൈനായി ഡിസംബർ 31വരെ അപേക്ഷകൾ സ്വീകരിക്കും.
എം.ബി.ബി.എസ് ബിരുദക്കാർക്കാണ് അവസരം. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുവരാകണം. പബ്ലിക് ഹെൽത്ത്/അനുബന്ധ പ്രവർത്തനങ്ങളിൽ മൂന്നുവർഷത്തെ പരിചയമുണ്ടായിരിക്കണം. പ്രായപരിധി 45 വയസ്സ്. ഐ.സി.എം.ആർ സ്ഥാപനങ്ങളിലെ അപേക്ഷകർക്ക് അഞ്ചുവർഷത്തെ ഇളവ് ലഭിക്കും. എസ്.സി/എസ്.ടി/ഒ.ബി.സി/പി.എച്ച് വിഭാഗങ്ങളിൽ പെടുന്നവർക്കും നിയമാനുസൃത വയസ്സിളവുണ്ട്.
അപേക്ഷാ ഫീസ് 600 രൂപ. പ്രവേശന വിജ്ഞാപനം, ഓൺലൈൻ അപേക്ഷാ ഫോറം എന്നിവ www.nie.gov.inൽ ലഭിക്കും. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.