തിരുവനന്തപുരം: 2023 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി, ജൂണിൽ നടന്ന എസ്.എസ്.എൽ.സി സേ എന്നീ പരീക്ഷകളുടെ സർട്ടിഫിക്കറ്റുകളുടെ വിതരണം സ്കൂളുകൾ വഴി പൂർത്തിയാക്കിയതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ജൂലൈ അഞ്ചിന് വിതരണം ആരംഭിച്ചു . 4,20,000 ത്തോളം സർട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സമയബന്ധിതമായി കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാൻ പ്രത്യേക സംവിധാനം തന്നെ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരുന്നു. കൃത്യമായ പ്രവർത്തനങ്ങൾക്കൊടുവിലാണ് സർട്ടിഫിക്കറ്റുകൾ നേരത്തെ വിതരണം ചെയ്തത്. വിവിധ കോഴ്‌സുകളിൽ ചേരാൻ ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമാണ് പൊതുവിദ്യാഭ്യാസ വകുപ്പിെൻറ നടപടി.
കഴിഞ്ഞ വർഷത്തേക്കാൾ വളരെ നേരത്തെയാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത് . കഴിഞ്ഞ വർഷം സർട്ടിഫിക്കറ്റുകൾ ആഗസ്ത് 26 ന് ആണ് വിതരണം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.