യു.ജി.സി നെറ്റ് അഡ്മിറ്റ് കാര്‍ഡുകൾ പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: യു.ജി.സി നെറ്റ് അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. ജനുവരി ഒൻപതിന് നടക്കുന്ന നെറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ugcnet.nta.ac.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

ആപ്ലിക്കേഷന്‍ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അഡ്​മിറ്റ്​ കാർഡുകൾ ഇല്ലാത്തവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല.

മാനേജ്‌മെന്‍റ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ് അടക്കമുള്ള വിഷയങ്ങളിലാണ് ജനുവരി ഒൻപതിന് പരീക്ഷ നടക്കുന്നത്. 85 വിഷയങ്ങൾക്കായുള്ള യു.ജി.സി നെറ്റ് ഡിസംബർ 2024 പരീക്ഷ ജനുവരി 3, 6, 7, 8, 9, 10, 15, 16 തിയതികളിലാണ് നടത്തുന്നത്. അതിനനുസരിച്ച് ഘട്ടംഘട്ടമായാണ് കമ്മീഷൻ അഡ്മിറ്റ് കാർഡ് പുറത്തിറക്കിയിട്ടുള്ളത്.

Tags:    
News Summary - UGC NET Admit Cards published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.