തിരുവനന്തപുരം: ടേം പരീക്ഷകൾക്ക് ചോദ്യ പേപ്പർ തയാറാക്കുന്നതും മറ്റും ആധുനിക സാങ്കേതികവിദ്യ സാധ്യതകൾ പ്രയോജനപ്പെടുത്തി കൂടുതൽ ചിട്ടപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇക്കാര്യങ്ങളുടെ പ്രായോഗികത ഉൾപ്പെടെ പരിശോധിക്കും.
ചോദ്യപേപ്പർ ചോർച്ച അന്വേഷിക്കാൻ വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച ആറംഗ സമിതിയും ഇതിന് നിർദേശങ്ങൾ സമർപ്പിക്കും.
എസ്.സി.ഇ.ആർ.ടിയുടെ കൂടി പരിശോധനക്കുശേഷം ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരും. ചോദ്യപേപ്പർ ചോർത്തുന്നതും പരസ്യപ്പെടുത്തുന്നതും കുട്ടികളോട് ചെയ്യുന്ന ക്രൂരതയാണ്. ഇത് ചെയ്യുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും. അക്കാദമിക ധാർമികത പുലർത്താത്തവരെ സമൂഹം തന്നെ തിരിച്ചറിഞ്ഞ് ജനമധ്യത്തിൽ കൊണ്ടുവരണമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.