തിരുവനന്തപുരം: 33 കാറ്റഗറികളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ തിങ്കളാഴ്ച ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു. കേരള ബാങ്കിൽ ക്ലർക്ക്/കാഷ്യർ, ഓഫിസ് അറ്റൻഡന്റ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ-ഇൻ എമർജൻസി മെഡിസിൻ, അസിസ്റ്റന്റ് പ്രഫസർ-ഇൻ കാർഡിയോ വാസ്കുലാർ ആൻഡ് തൊറാസിക് സർജറി, ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ അനലിസ്റ്റ് ഗ്രേഡ് മൂന്ന്, ഹോമിയോപ്പതി വകുപ്പിൽ മെഡിക്കൽ ഓഫിസർ തുടങ്ങി 15 കാറ്റഗറിയിലാണ് സംസ്ഥാനതല ജനറൽ റിക്രൂട്ട്മെന്റ്. ജില്ലതല ജനറൽ റിക്രൂട്ട്മെന്റിൽ ആരോഗ്യ വകുപ്പിൽ ട്രീറ്റ്മെന്റ് ഓർഗനൈസർ പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ ഇലക്ട്രീഷ്യൻ കാറ്റഗറികളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾ ഏപ്രിൽ ഒന്ന് ലക്കം ബുള്ളറ്റിനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.