കേരള പബ്ലിക് സർവിസ് കമീഷൻ (പി.എസ്.സി) കാറ്റഗറി നമ്പർ 24 മുതൽ 62/2024 വരെയുള്ള വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ഏപ്രിൽ ഒന്നിലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications ലിങ്കിലും ലഭ്യമാണ്. ഒറ്റ തവണ രജിസ്ട്രേഷൻ, ഓൺലൈൻ അപേക്ഷ മേയ് രണ്ടുവരെ സമർപ്പിക്കാം. തസ്തികകൾ ചുവടെ:
ജനറൽ റിക്രൂട്ട്മെന്റ്: അസിസ്റ്റന്റ് പ്രഫസർ-എമർജൻസി മെഡിസിൻ, കാർഡിയോ വാസ്കുലർ ആൻഡ് തൊറാസിക് സർജറി (മെഡിക്കൽ വിദ്യാഭ്യാസം)-അനലിസ്റ്റ് ഗ്രേഡ് 3 (ഡ്രഗ്സ് കൺട്രോൾ), മെഡിക്കൽ ഓഫിസർ-ഹോമിയോ, തസ്തികമാറ്റം വഴിയുള്ള നിയമനം (ഹോമിയോപ്പതി), അസിസ്റ്റന്റ് ജിയോളജിസ്റ്റ് (മൈനിങ് ആൻഡ് ജിയോളജി), ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫിസർ (വ്യവസായ വാണിജ്യവകുപ്പ്), ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-1 ഇലക്ട്രിക്കൽ, ഓവർസിയർ (സിവിൽ/മെക്കാനിക്കൽ) ഗ്രേഡ് 3, (കേരള വാട്ടർ അതോറിറ്റി), ഫാം അസിസ്റ്റന്റ് ഗ്രേഡ് 2 (അഗ്രികൾചർ) , പ്യൂൺ/വാച്ച്മാൻ (കെ.എസ്.എഫ്.ഇ പാർട്ട്ടൈം ജീവനക്കാരിൽനിന്ന് നേരിട്ടുള്ള നിയമനം) , ക്ലിനിക്കൽ ഓഡിയോ മെട്രീഷ്യൻ ഗ്രേഡ് 2 (മെഡിക്കൽ വിദ്യാഭ്യാസം), ഓവർസിയർ ഗ്രേഡ് 2 (മെക്കാനിക്കൽ) സർവകലാശാലകൾ), അറ്റൻഡർ ഗ്രേഡ് 2 (കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ്), എൽ.ഡി ടെക്നീഷ്യൻ (കേരള ഡ്രഗ്സ് കൺട്രോൾ), മെയിൽ (പുരുഷ) നഴ്സിങ് അസിസ്റ്റന്റ് (ട്രാവൻകൂർ ടൈറ്റാനിയം), മിക്സിങ് യാർഡ് സൂപ്പർവൈസർ (ജനറൽ & സൊസൈറ്റി കാറ്റഗറി), ഡ്രൈവർ-കം-ഓഫിസ് അറ്റൻഡന്റ് (എൽ.എം.വി/ മീഡിയം/ഹെവി പാസഞ്ചർ/ഗുഡ് വെഹിക്കിൾ) ട്രീറ്റ്മെന്റ് ഓർഗനൈസർ ഗ്രേഡ് 2 (ആരോഗ്യവകുപ്പ്),
സ്പെഷൽ റിക്രൂട്ട്മെന്റ്: നോൺ വൊക്കേഷനൽ ടീച്ചർ മാത്തമാറ്റിക്സ് (സീനിയർ)-എസ്.ടി (വി.എച്ച്.എസ്.ഇ), ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി)-എസ്.സി/എസ്.ടി (പൊതുവിദ്യാഭ്യാസം), ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് 2-എസ്.ടി (ആരോഗ്യവകുപ്പ്), വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് -എസ്.ടി (റവന്യൂ).
എൻ.സി.എ റിക്രൂട്ട്മെന്റ്: അസിസ്റ്റന്റ് പ്രഫസർ-ഫിസിയോളജി-ധീവര (മെഡിക്കൽ വിദ്യാഭ്യാസം), എസ്.ഐ പൊലീസ് ട്രെയിനി-എസ്.സി.സി.സി, ഓവർസിയർ (സിവിൽ)-എസ്.സി.
ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് (എൽ.എം.വി) - എൽ.സി/ആംഗ്ലോ ഇന്ത്യൻ
ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദം) ഇ/ടി/ബി/എസ്.സി/ഹിന്ദു നാടാർ/എസ്.ടി) (ആയുർവേദ കോളജുകൾ), കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2- എൽ.സി/ആംഗ്ലോ ഇന്ത്യൻ/ഹിന്ദു നാടാർ, എസ്.സി.സി.സി (വിവിധ വകുപ്പുകൾ), ഡ്രൈവർ ഗ്രേഡ് 2 (എച്ച്.ഡി.വി)/ഡ്രൈവർ-കം-ഓഫിസ് അറ്റൻഡന്റ് (എച്ച്.ഡി.വി)-എൽ.സി/ആംഗ്ലോ ഇന്ത്യൻ (വിവിധം), ഡ്രൈവർ ഗ്രേഡ് 2 (എൽ.ഡി.വി)/ഡ്രൈവർ-കം-ഓഫിസ് അറ്റൻഡന്റ് (എൽ.ഡി.വി) .
യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ, ഒഴിവുകൾ, ശമ്പളം, സംവരണം ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.