തിരുവനന്തപുരം: സുശീൽഖന്ന റിപ്പോർട്ടിെൻറ മറവിൽ കെ.എസ്.ആർ.ടി.സി മെക്കാനിക് വിഭാഗത്തിൽ പിൻവാതിൽ നിയമനം തകൃതി. പി.എസ്.സി റാങ്ക് ലിസ്റ്റ് ഇല്ലെന്നതിെൻറ പേരിൽ പാർട്ടി അനുഭാവികളെയും സ്വന്തക്കാരെയും ഒരുവർഷത്തെ കരാറടിസ്ഥാനത്തിലും ദിവസവേതനത്തിലും നിയമിച്ചതായാണ് ആക്ഷേപം.
എന്നാൽ, കെ.എസ്.ആർ.ടി.സിക്ക് ആളെ വേണ്ടെന്നും അതിനാലാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാത്തതെന്നുമാണ് ഇതുസംബന്ധിച്ച് പി.എസ്.സി മറുപടി.
2014ലാണ് കെ.എസ്.ആർ.ടി.സിയിൽ മെക്കാനിക് തസ്തികയിൽ പി.എസ്.സി വിജ്ഞാപനം ക്ഷണിച്ചത്. 2018 മേയ് അഞ്ചിന് 3000 പേരുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു.
2018 ജൂണിൽ കൊല്ലം, എറണാകുളം, കോഴിക്കോട്, മേഖല ഓഫിസുകളിൽ രേഖപരിശോധന പൂർത്തിയാക്കി ഒരുമാസത്തിനകം റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുമെന്ന് അറിയിെച്ചങ്കിലും രണ്ടുവർഷം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല.
ഇതുസംബന്ധിച്ച് അന്വേഷിക്കുന്ന ഉദ്യോഗാർഥികളോട് സുശീൽഖന്ന റിപ്പോർട്ടിെൻറ ഭാഗമായി ജീവനക്കാരുടെ പുനർവിന്യാസം നടക്കുകയാണെന്നും അതുവരെ കെ.എസ്.ആർ.ടി.സി നിയമനങ്ങൾ മരവിപ്പിക്കാനാണ് സർക്കാർ നിർദേശമെന്നുമാണ് പി.എസ്.സി അധികൃതർ പറയുന്നത്.
2014 ജൂൺ 30നാണ് മുൻ റാങ്ക് പട്ടിക റദ്ദായത്. ആറുവർഷമായി ഈ തസ്തികയിൽ നിയമനങ്ങളൊന്നും നടന്നിട്ടില്ല. മെക്കാനിക്കൽ ജോലിയിലുണ്ടായിരുന്ന 350 ഓളം പേർ ഇതിനകം രാജിവെച്ച് വാട്ടർ അതോറിറ്റിയിൽ ചേർന്നു. 2016-18 കാലയളവിൽ 59 പേർ വിരച്ചു. ദീർഘകാല അവധിയെടുത്ത 145 മെക്കാനിക്കുമാരെ പിരിച്ചുവിട്ടു.
320 മെക്കാനിക്കുകളുടെ ഒഴിവുണ്ടെന്നാണ് കോർപറേഷെൻറ വിവരാവകാശ മറുപടി. റാങ്ക് പട്ടിക വൈകിപ്പിച്ചും പിൻവാതിൽ നിയമനം നടത്തിയും ആയിരങ്ങളുടെ പ്രതീക്ഷകളാണ് പി.എസ്.സിയും കോർപറേഷനും തല്ലിത്തകർക്കുന്നതെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു.
പണമുണ്ടോ, ജോലിയുണ്ട്
ലൈബ്രറി കൗൺസിലിന് പിന്നാലെ സർക്കാർ നിയന്ത്രണത്തിലുള്ള സ്കോൾ കേരളയിലും താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം. ഇതിനായി 80 തസ്തികകൾ സൃഷ്ടിച്ച് ഉത്തരവായി. നിയമനരീതി ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.
നിലവിലുള്ളവരെ കരാറുകാരെ സ്ഥിരപ്പെടുത്താനാണ് നീക്കമെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. സീനിയർ ക്ലർക്ക് -22, ജൂനിയർ ക്ലർക്ക്-22, ജില്ല കോഒാഡിനേറ്റർമാർ-14, ഓഫിസ് അറ്റൻഡൻറ് -മൂന്ന്, സെക്യൂരിറ്റി -മൂന്ന്, അക്കൗണ്ടൻറ് -രണ്ട്, സിസ്റ്റം അനലിസ്റ്റ്, റിസപ്ഷനിസ്റ്റ്, ഡ്രൈവർ, സ്വീപ്പർ, പി.എ എന്നിങ്ങനെയാണ് വിവിധ തസ്തികകൾ.
ചാരിറ്റബിൾ ട്രസ്റ്റായാണ് സ്കോൾ കേരള രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിനാൽ പി.എസ്.സി വഴി നിയമനം വേണമെന്ന് നിർബന്ധമില്ല. നേതാക്കളുടെ പോക്കറ്റും പാർട്ടി ഖജനാവും നിറയുന്നതിനനുസരിച്ചാണ് ജോലിയെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.