കേരളത്തിൽ തോറിയം അധിഷ്ഠിത ആണവനിലയം: പരിശോധിക്കാമെന്ന് കേന്ദ്രം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ ക​ട​ൽ​തീ​ര​ത്ത് തോ​റി​യം അ​ട​ങ്ങു​ന്ന മോ​ണോ​സൈ​റ്റി​ന്റെ വ​ലി​യ തോ​തി​ലു​ള്ള നി​ക്ഷേ​പ​മു​ള്ള സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് സ്ഥ​ലം ക​ണ്ടെ​ത്തി ന​ൽ​കി​യാ​ൽ തോ​റി​യം അ​ധി​ഷ്ഠി​ത ആ​ണ​വ​നി​ല​യ​ത്തി​ന് അ​നു​മ​തി ന​ൽ​കു​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കാ​മെ​ന്ന് കേ​ന്ദ്ര ഊ​ർ​ജ ന​ഗ​ര​കാ​ര്യ​മ​ന്ത്രി മ​നോ​ഹ​ർ ലാ​ൽ.

ഊ​ർ​ജ ന​ഗ​ര​കാ​ര്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന് ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വൈ​ദ്യു​തി​യു​ടെ സാ​ങ്കേ​തി​ക വാ​ണി​ജ്യ​ന​ഷ്ടം കേ​ര​ള​ത്തി​ൽ 10 ശ​ത​മാ​ന​ത്തി​ന് താ​ഴെ​യാ​ണെ​ന്നും ഇ​ത് രാ​ജ്യ​ത്തി​ന് ത​ന്നെ മാ​തൃ​ക​യാ​ണെ​ന്നും മ​നോ​ഹ​ർ​ലാ​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എ​ൻ.​ടി.​പി.​സി​യു​ടെ ബാ​ർ​ഹ് നി​ല​യ​ത്തി​ൽ​നി​ന്ന്​ അ​നു​വ​ദി​ച്ച 177 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​യു​ടെ കാ​ലാ​വ​ധി മാ​ർ​ച്ച് 2025ന്​ ​അ​വ​സാ​നി​ക്കു​ന്ന​ത് ജൂ​ൺ 2025 വ​രെ നീ​ട്ടി​ത്ത​ര​ണ​മെ​ന്ന കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം പ​രി​ശോ​ധി​ക്കും. പ​മ്പ്ഡ് സ്റ്റോ​റേ​ജ്, ബാ​റ്റ​റി എ​ന​ർ​ജി സ്റ്റോ​റേ​ജ്, ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക​ൾ​ക്കാ​യി വ​യ​ബി​ലി​റ്റി ഗ്യാ​പ് ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും അ​നു​ഭാ​വ​ത്തോ​ടെ പ​രി​ശോ​ധി​ക്കും.

ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക​ൾ​ക്ക്​ കേ​ന്ദ്ര അ​നു​മ​തി ല​ഭ്യ​മാ​കു​ന്ന​തി​ന് ഏ​ക​ജാ​ല​ക സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കാ​മെ​ന്നും റെ​യി​ൽ​വേ ട്രാ​ക്കി​ന് കു​റു​കെ​യു​ള്ള പ്ര​സ​ര​ണ ലൈ​നു​ക​ൾ​ക്ക് ന​ൽ​കേ​ണ്ട വേ ​ലീ​വ് ചാ​ർ​ജ്​ വ​ർ​ധ​ന പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന കെ.​എ​സ്.​ഇ.​ബി​യു​ടെ ആ​വ​ശ്യം പ​രി​ശോ​ധി​ക്കാ​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ അ​വ​ലോ​ക​ന​യോ​ഗ​ത്തി​നു​ശേ​ഷം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​തി​ഥ്യം വ​ഹി​ച്ച വി​രു​ന്ന്​ സ​ത്കാ​ര​ത്തി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് മെ​ട്രോ, കൊ​ച്ചി മെ​ട്രോ മൂ​ന്നാം​ഘ​ട്ടം എ​ന്നി​വ​യു​ടെ അ​നു​മ​തി സം​ബ​ന്ധി​ച്ച നി​വേ​ദ​നം മു​ഖ്യ​മ​ന്ത്രി കേ​ന്ദ്ര മ​ന്ത്രി​ക്ക് കൈ​മാ​റി.

യോ​ഗ​ത്തി​ൽ മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി, കേ​ന്ദ്ര-​സം​സ്ഥാ​ന ഊ​ർ​ജ ന​ഗ​ര കാ​ര്യാ​ല​യ​ങ്ങ​ളു​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ര​ണ്ട്​ ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി കേ​ര​ള​ത്തി​ലെ​ത്തി​യ മ​നോ​ഹ​ർ​ലാ​ൽ ഇ​ന്ന് ല​ക്ഷ​ദ്വീ​പ് സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം കൊ​ച്ചി​യി​ലെ​ത്തി മ​ട​ങ്ങും. കൊ​ച്ചി​യി​ൽ മെ​ട്രോ റെ​യി​ൽ, വാ​ട്ട​ർ മെ​ട്രോ എ​ന്നി​വ​യു​ടെ അ​വ​ലോ​ക​ന​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും.

Tags:    
News Summary - Thorium-based nuclear power plant in Kerala: Center to inspect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.