പാറശ്ശാല: മലയാള ചലച്ചിത്രമേഖലയെ ദേശീയതലത്തില്‍ എത്തിച്ച തിരുവനന്തപുരത്തിെൻറ സ്വന്തം സംവിധായകനാണ് പ്രിയദര്‍ശനെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്.
പ്രേംനസീര്‍ സുഹൃത് സമിതിയുടെ പുരസ്കാരം സംവിധായകന് പ്രിയദര്ശന് നല്കി സംസാരിക്കുകയായിരുന്നു മേയര്‍.ഹോളിവുഡിലും ബോളിവുഡിലുമെല്ലാം പ്രിയദര്ശന് പോയെങ്കിലും ഇപ്പോഴും തിരുവനന്തപുരത്തിെൻറ സ്വന്തം സംവിധായകനാണെന്ന് മേയർ കൂട്ടിച്ചേർത്തു.
തിരുവനന്തപുരം നഗരവികസനത്തിനും വൃത്തിയായി പരിപാലിക്കുന്നതിനും നഗരസഭ മുന്നോട്ടുെവക്കുന്ന പദ്ധതികള്‍ക്ക് പിന്തുണ നൽകുമെന്ന് പ്രിയദര്ശന് അറിയിച്ചു.
പ്രേംനസീര്‍ സുഹൃത് സമിതി പ്രസിഡൻറ് പനച്ചമൂട് ഷാജഹാന്, സെക്രട്ടറി തെക്കന്‍സ്റ്റാര്‍ ബാദുഷ, ഇന്തോ അറബ് ഫ്രണ്ട്ഷിപ് സെൻറര്‍ കോഒാഡിനേറ്റര്‍ എം. മുഹമ്മദ് മാഹീന്, ചലച്ചിത്രാസ്വാദന സംഘം കണ്‍വീനര്‍ ഷാനവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.