തിരുവനന്തപുരം: എൽ.ഡി.എഫിെൻറ തെരഞ്ഞെടുപ്പ് പരസ്യത്തിെൻറ ചുവപ്പ് സ്റ്റിക്കര്‍ ഓട്ടോകളുടെ മുകളിൽ പതിപ്പിക്കുന്നത് കേരള മോട്ടോര്‍ വാഹന നിയമത്തിെൻറ ലംഘനമാണെന്ന് ആരോപിച്ച് ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍ ഗതാഗത കമീഷണര്‍ക്ക് പരാതി നല്കി.
നിയമപ്രകാരം മഞ്ഞയും കറുപ്പും നിറം മാത്രമാണ് ടാക്സി ഓട്ടോകള്‍ക്ക് അനുവദനീയമായിട്ടുള്ളത്. എന്നാല്‍ ഓട്ടോകളെ ആകമാനം ചുവപ്പണിയിച്ച് തെരഞ്ഞെടുപ്പ് പരസ്യം ഒട്ടിച്ചുള്ള നിയമലംഘനത്തിന് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണ്.
മോട്ടോര്‍വാഹന നിയമത്തെ വെല്ലുവിളിച്ചുകൊണ്ട് നടത്തുന്ന ഇത്തരം ഗുരുതരമായ ചട്ടലംഘനത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.