ശംഖുംമുഖം: ടൈറ്റാനിയത്തിലെ എണ്ണ ചോര്‍ച്ച പരമ്പരാഗത മത്സ്യബന്ധന മേഖലക്ക് വൻ തിരിച്ചടിയായി. ഗ്ളാസ് ഫര്‍ണസ് പൈപ്പ് ലൈന്‍ പൊട്ടി ഫര്‍ണസ് ഓയില്‍ കടലിലേക്ക് ഒഴുകിയിറങ്ങിയപ്പോള്‍ തന്നെ തീരക്കടലില്‍ ആവാസം ഉറപ്പിച്ചിരുന്ന മത്സ്യങ്ങളും ആമകളും ചത്തുപൊങ്ങി.
നേരത്തെ തന്നെ ടൈറ്റാനിയത്തില്‍നിന്ന് നേര്‍പ്പിച്ച് വീര്യം കുറച്ച് സള്‍ഫ്യൂറിക്ക് ആസിഡ് കലര്‍ന്ന മലിനജലം കടലിലേക്ക് ഒഴുക്കിവിടുമ്പോള്‍ മത്സ്യങ്ങള്‍ ഉള്‍ക്കടലിലേക്ക് വലിയുന്ന അവസ്ഥയായിരുന്നു. ഇത് ചൂണ്ടിക്കാട്ടി മത്സ്യത്തൊഴിലാളികള്‍ നിരവധിതവണ പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു.
തങ്ങളുടെ പരമ്പരാഗത തൊഴിലിനെ ഇല്ലായ്മ ചെയ്ത കമ്പനി അധികൃതര്‍ നഷ്ടപരിഹാരം തരണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.
കമ്പനി അധികൃതര്‍ മലിന ജലം ഓട വഴി കടലിലേക്ക് തുറന്ന് വിടുന്നത് ഇന്നും തുടരുകയാെണന്ന് മത്സ്ത്തൈാഴിലാളികള് പറയുന്നു. ഇത്തരത്തില്‍ ഒഴുക്കിവിടുന്ന ജലം കടലിെൻറ പരിസ്ഥിതിക്ക് ഗുരുതര കോട്ടങ്ങള്‍ സൃഷ്ടിക്കുന്നതായി നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ്ഓഷ്യനോഗ്രാഫി കെണ്ടത്തിയിരുന്നു.
ആസിഡ് കലര്‍ന്ന മലിന ജലം ശുദ്ധീകരിച്ച് കടലിലേക്ക് ഒഴുക്കുന്നതിനായുള്ള പ്ലാൻറ് സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. ഇതേതുടര്‍ന്ന് കമ്പനി അടച്ചുപൂട്ടാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പലതവണ ഉത്തരവ് നല്‍കിയിരുന്നു.
ഫാക്ടറിയിലെ പ്ലാൻറുകള്‍ ഉൾപ്പെെട കൃത്യമായ സുരക്ഷ പരിശോധന നടത്താതെയാണ് പ്രവര്‍ത്തിപ്പിക്കുന്നതെന്നും ആക്ഷേപം ഉയർന്നിരുന്നു. നേരത്തെ ഫാക്ടറിയിലെ പ്ലാൻറ് തകര്‍ന്ന് ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സുരക്ഷ പരിശോധനകള്‍ ഇപ്പോഴും പ്രഹസനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.