തിരുവനന്തപുരം: കൊലപാതകക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ ഗുണ്ടാനിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു.
ആറ്റിപ്ര തൃപ്പാദപുരം ലളിത ഭവനിൽ അനീഷിനെയാണ് (36) കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ഗുണ്ടാനിയമപ്രകാരം മൂന്നാം തവണയാണ് ഇയാൾ അറസ്റ്റിലാകുന്നത്.
ഇതിന് മുമ്പ് 2014ൽ ആറുമാസവും 2018ൽ ഒരുവർഷവും ഗുണ്ടാനിയമപ്രകാരം ഇയാളെ കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുണ്ട്.
ഇയാൾക്കെതിരെ കഴക്കൂട്ടം, കഠിനംകുളം സ്റ്റേഷനുകളിലായി കൊലപാതകം, കൊലപാതകശ്രമം, ഗുണ്ടാ ആക്രമണം, തട്ടിക്കൊണ്ടുപോകൽ, ആയുധ നിരോധനനിയമം, കവർച്ച തുടങ്ങിയ വിവിധ വകുപ്പുകൾ പ്രകാരം 20ഓളം കേസുകൾ നിലവിലുണ്ട്.
2017ൽ കഴക്കൂട്ടത്തുള്ള ഫ്രൂട്ട്സ് കടയിലെ ജീവനക്കാരനായ നെടുങ്കാട് സ്വദേശി മണിയനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയുമാണ് ഇയാൾ. ഏറ്റവും ഒടുവിൽ കഴക്കൂട്ടം സ്വദേശി മൻജിത് എന്നയാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും അനീഷ് പ്രതിയാണ്.
ഇയാൾ ജാമ്യത്തിൽ പുറത്തുനിൽക്കുന്നത് പ്രദേശവാസികളുടെ സ്വൈരജീവിതത്തിന് ഭീഷണിയാണെന്ന് കാണിച്ച് ഡെപ്യൂട്ടി പൊലീസ് കമീഷണർ (ക്രമസമാധാനം) നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലാ കലക്ടർ ഇയാളെ ആറ് മാസത്തേക്ക് കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.