തിരുവനന്തപുരം: കുണ്ടറ സ്ത്രീ പീഡന പരാതിയിലെ ആരോപണ വിധേയൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. കടന്നു പിടിച്ച് അപമാനിക്കാൻ ശ്രമിച്ചെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയിൽ ആരോപണ വിധേയൻ ജി.പത്മാകരൻ പറഞ്ഞു.
എൻ.സി.പി. സംസ്ഥാന കമ്മിറ്റി അംഗമാണ് ജി.പത്മാകരൻ. 'പരാതി കെട്ടിച്ചമച്ചതാണ്. നീതിപൂർണ്ണമായ ഏത് അന്വേഷണവും നേരിടാം. നുണ പരിശോധന ഉൾപ്പടെ ഉള്ള ഏത് ശാസ്ത്രീയ പരിശോധനക്കും വിധേയനാകാം. സമഗ്ര അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ടുവരണം' - പരാതിയിൽ പറയുന്നു.
പരാതി ഒതുക്കിതീർക്കാൻ മന്ത്രി ശശീന്ദ്രൻ നടത്തിയ ഇടപെടലിലൂടെയാണ് കുണ്ടറ പീഡന പരാതി വിവാദമായത്. പരാതി പിൻവലിക്കാൻ ഇരയുടെ പിതാവിനോട് മന്ത്രി ശശീന്ദ്രൻ ആവശ്യപ്പെടുകയായിരുന്നു. മന്ത്രി ശശീന്ദ്രന്‍റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, പാർട്ടിക്കാർ തമ്മിലുള്ള പ്രശ്നം പരിഹരിക്കാനാണ് ഇടപെട്ടതെന്നായിരുന്നു ശശീന്ദ്രന്‍റെ വിശദീകരണം. പരാതി സംബന്ധിച്ച് അന്വേഷിക്കാൻ എൻ.സി.പി പ്രത്യേക സമിതിയെ നിശ്ചയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.